Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്‌ജുശ്രീയുടേത് ആത്മഹത്യയെന്ന് സ്ഥിരീകരണം; എലിവിഷം ഉള്ളിൽ ചെന്നതായി രാസപരിശോധന ഫലം

ജനവരി 17ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയയായിരുന്നു അഞ്ജുശ്രീയുടെ മരണം

1-1673319359-1673585522-1676379083.jpg -Properties

കാസർഗോഡ്: പരവനടുക്കം തലക്ലായി ബേനൂര്‍ ശ്രീനിലയത്തില്‍ അഞ്ജുശ്രീ പാര്‍വതി (19)യുടെ മരണം ആത്മഹത്യ തന്നെയെന്ന് സ്ഥിരീകരിച്ചു. ഫോറൻസിക് പരിശോധനയിൽ എലിവിഷം അകത്ത് ചെന്നാണ് പെൺകുട്ടി മരിച്ചതെന്നാണ് സ്ഥിരീകരണം.അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഇത് സ്ഥിരീകരിച്ചു. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് കാസര്‍കോട് ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന പറഞ്ഞു. നേരത്തേ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു.

ജനവരി 17ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയയായിരുന്നു അഞ്ജുശ്രീയുടെ മരണം. പുതുവത്സര തലേന്ന് രാത്രി അഞ്ജുശ്രീയും വീട്ടിലുണ്ടായ അമ്മയും അനുജനും ബന്ധുവായ പെണ്‍കുട്ടിയും അടുക്കത്ത്ബയല്‍ അല്‍ റൊമാന്‍സിയ ഹോട്ടലില്‍ നിന്നു ഓണ്‍ലൈനായി ഭക്ഷണം വരുത്തിച്ച് കഴിച്ചിരുന്നു. ഇതോടെ ഭക്ഷ്യ വിഷബാധയേറ്റാണ് പെൺകുട്ടി മരിച്ചതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്.

കുഴിമന്തിയായിരുന്നു ഇവർ കഴിച്ചിരുന്നത്. ഇതോടെ ഹോട്ടൽ അടപ്പിക്കുകയും ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമാർത്തിൽ പെൺകുട്ടിയുടെ ശരീരത്തിൽ എലിവിഷത്തിന്റെ സാന്നിധ്യം തിരിച്ചറിയുകയായിരുന്നു.തുടർന്ന് പെൺകുട്ടിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തി. ‌‌

ഇതോടെ പെൺകുട്ടി ആത്മഹത്യ ചെയ്തതാണോയെന്ന സംശയം ബലപ്പെട്ടു. പോലീസ് അന്വേഷണത്തിൽ ആത്മഹത്യ കുറിപ്പും എലിവിഷത്തെ കുറിച്ച് അഞ്ജുശ്രീ സെർച്ച് ചെയ്ത ഫോൺ ഹിസ്റ്ററിയും പോലീസ് കണ്ടെത്തി.സുഹൃത്തിന്റെ മരണത്തെ തുടർന്നുണ്ടായ മാനസിക ആഘാതം താങ്ങാനാവാതെയാണ് ആത്മഹത്യ ചെയ്തതെന്നാണ് കുറിപ്പിൽ പറഞ്ഞിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+