പിണറായിയുടെ അച്ഛന് കള്ളും കുടിച്ച് തേരാപാര നടക്കുകയായിരുന്നു; വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി സുധാകരന്
കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹത്തിന്റെ പിതാവിനെയും അധിക്ഷേപിച്ച് വീണ്ടും കെ സുധാകരന് എംപി രംഗത്ത്. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശര്തലാലിന്റെയും രണ്ടാം മരണ വാര്‍ഷികത്തോട് അനുബന്ധിച്ച് കല്യോട്ട് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് സുധാകരന്റെ അധിക്ഷേപ പരാമര്‍ശം. പിണറായി വിജയന്റെ ചെത്തുകാരനായ അച്ഛന് കോരേട്ടന് അങ്ങാടിയില്‍ കള്ളും കുടിച്ച് തേരാപാര നടക്കുകയായിരുന്നു എന്നായിരുന്നു സുധാകരന് പറഞ്ഞത്.
ഞങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അച്ഛനെ കുറിച്ച് എന്തുപറഞ്ഞു. അട്ടം പരതി ഗോപാലന് എന്ന്. ഗോപാലന് ഈ രാഷ്ട്രത്തിന് വേണ്ടിയും നാടിന്റെ മോചനത്തിന് വേണ്ടി പടവെട്ടുമ്പോഴും പിണറായി വിജയന്റെ ചെത്തുകാരനായ പിതാവ് കോരേട്ടന് അങ്ങാടിയില്‍ കള്ളുകുടിച്ച് തേരാ പാര നടക്കുകയായിരുന്നു- സുധാകരന് പറഞ്ഞു.
പിണറായിക്ക് എന്ത് രാഷ്ട്രീയ പാരമ്പര്യമാണുള്ളതെന്ന് ചോദിച്ച സുധാകരന് പ്രസംഗത്തിലുടനീളം ചെത്തുകാരന്റെ മകന് എന്ന് ആവര്‍ത്തിച്ചു. ഒമ്പത് ഉപദേശകരെ വച്ച് ഭരിക്കാന്‍ പിണറായിക്ക് ബുദ്ധിയും വിവരവും ഇല്ലേയെന്നും സുധാകരന് ചോദിച്ചു. ഇതാദ്യമായല്ല സുധാകരന് പിണറായിക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നത്.
ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചാരത്തിന് ഹെലികോപ്റ്റര്‍ എന്നാണ് കെ സുധാകരന് നേരത്തെ പരിഹസിച്ചത്. കണ്ണൂരിലെ തലശ്ശേരിയില്‍ കോണ്‍ഗ്രസ് യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയെ കെ സുധാകരന് അധിക്ഷേപിച്ചത്. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന് ഹെലികോപ്റ്റര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന് എന്നും കെ സുധാകരന് അധിക്ഷേപിച്ചിരുന്നു.
രാഹുല്‍ഗാന്ധിയുടെ പുതുച്ചേരി സന്ദര്‍ശനം, ചിത്രങ്ങള്‍
കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും നേതാക്കളടക്കം നേരത്തെ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍ ജാതി അധിക്ഷേപത്തിന് മുഖ്യമന്ത്രി നേരത്തെ മറുപടി നല്‍കിയിട്ടുമുണ്ട്. തന്റെ അച്ഛനും സഹോദരങ്ങളും ചെത്തുതൊഴിലാളികളാണ് എന്നത് കൊണ്ട് താനും ആ തൊഴില്‍ മാത്രമേ ചെയ്യാവൂ എന്ന് ചിലര്‍ ആഗ്രഹിക്കുന്നുണ്ടാവും. അത് പറഞ്ഞിട്ട് കാര്യമില്ല. കാലം മാറി എന്നത് ഈ പറയുന്നവര്‍ മനസ്സിലാക്കിയാല്‍ നല്ലത് എന്നാണ് പിണറായി ജാതി അധിക്ഷേപകര്‍ക്ക് നല്കിയ മറുപടി.
വടകരയില്‍ കെകെ രമയെ ഒതുക്കാന്‍ കോണ്‍ഗ്രസിലെ 'ഉന്നതന്'; ലക്ഷ്യം കെപിസിസി ഭാരവാഹിക്ക് സീറ്റ്
സാരിയിൽ തിളങ്ങി അമേയ- ചിത്രങ്ങൾ കാണാം