Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ ബിജെപിയുടെയോ ആർഎസ്എസിന്റെയോ നേതാക്കളില്ല: രമേശ് ചെന്നിത്തല

കാസർകോഡ്: ഇന്ന് ഇന്ത്യയിൽ നടക്കുന്നത് ചരിത്രത്തിനെ തമസ്കരിക്കുവാനുള്ള നീക്കമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു പുതിയൊരു ചരിത്രം എഴുതുവാനാണ് സംഘപരിവാറിൻ്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്. പക്ഷേ ഒന്നോർക്കണം. ഇന്ത്യയുടെ ചരിത്രം കോൺഗ്രസിൻ്റെ ചരിത്രം തന്നെയാണ്. ബ്രിട്ടീഷുകാർക്കെതിരെ രൂപപ്പെട്ട കോൺഗ്രസ് പാർട്ടി ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനം ആയി മാറിയിരിക്കുകയാണ് എന്നും ചെന്നിത്തല പറഞ്ഞു. യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന വർഗീയതക്കെതിരെയുള്ള ക്യാമ്പയിൻ്റെ ഭാഗമായി ഐക്യ സമ്മേളനം കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

തീവ്രവാദം വിസ്മയം അല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്ട്രം അല്ല എന്ന ആശയങ്ങളെ മുൻ നിർത്തിയാണ് യൂത്ത് കോൺഗ്രസ് ക്യാംപെയ്ൻ. ഒക്ടോബർ 2 മുതൽ നവംബർ 14 വരെയാണ് ക്യാംപെയ്ൻ നടക്കുന്നത്. കോൺഗ്രസ് പാർട്ടിയെ കുറിച്ച് പരാമർശിക്കാതെ ഇന്ത്യയുടെ ചരിത്രം എഴുതാൻ കഴിയില്ലെന്ന് ചെന്നിത്തല പറഞ്ഞു. ''ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി നേതൃത്വം നൽകിയ ഗാന്ധിജിയും നെഹ്റുവും എല്ലാം കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ ആയിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ ബിജെപി യുടെയോ ആർ എസ് എസ്ൻ്റെ ആശയങ്ങൾ ഉയർത്തിപ്പിടിച്ച ഒരു നേതാവിനും പങ്കില്ല''.

RC

''നെഹ്റുവും ഗാന്ധിയും ലോകത്തിനു തന്നെ മാതൃകയാണ്. അവരെ തമസ്കരിക്കുക ഒരു ശക്തിക്കും കഴിയാത്ത കാര്യമാണ്. Why I killed Gandhi എന്ന പുസ്തകത്തിൽ നാഥുറാം ഗോഡ്സെയുടെ അവസാനത്തെ affidavit പ്രസിദ്ധികരിച്ചിരിക്കുന്നു. അതിൽ ഗോഡ്സെ ഗാന്ധിജിയെ കൊല്ലുവാനുള്ള കാരണങ്ങൾ പറയുകയാണ്. ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രം ആക്കി മാറ്റുവാൻ ഗാന്ധിജി തടസ്സം ആയതുകൊണ്ടാണ് ഗാന്ധിജിയെ കൊന്നത് എന്ന് ഗോഡ്സേ പറയുകയാണ്. നാഥുറാം ഗോഡ്സെയുടെ അതേ ആശയമാണ് ഇന്ന് നരേന്ദ്രമോദിയും പിന്തുടരുന്നത്. ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രം ആക്കി മാറ്റണം എന്നാണ് അവർ ആഗ്രഹിക്കുന്നത്''.

''ഇന്ത്യയുടെ ആദ്യ പാർലമെൻ്റ തിരഞ്ഞെടുപ്പിൽ പണ്ഡിറ്റ് നെഹ്റു തെരഞ്ഞെടുപ്പു പ്രചാരണത്തിനു വേണ്ടി ഉത്തർപ്രദേശിൽ ചെന്നപ്പോൾ അന്ന് കോൺഗ്രസിനെതിരെ സ്ഥാനാർത്ഥി ആയിരുന്നു രാം മനോഹർ ലോഹ്യ. നെഹ്റു അവിടെ ജനങ്ങളോട് പറഞ്ഞു "ഞാൻ കോൺഗ്രസിനുവേണ്ടി പ്രചരണം ചെയ്യുവാൻ വേണ്ടിയാണ് ഇവിടെ എത്തിയത്. പക്ഷേ നിങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിക്കേണ്ടത് രാം മനോഹർ ലോഹിയെ ആണ്. കോൺഗ്രസ് ഏതായാലും നല്ല ഭൂരിപക്ഷത്തോടെ കൂടി അധികാരത്തിൽ വരും. പക്ഷേ ലോഹിയയെ പോലെ ഒരാൾ പാർലമെൻ്റിൽ ഉണ്ടാകണം എന്ന് അറിയിച്ചു. അന്ന് ശങ്കർ എന്ന പ്രശസ്ത കാർട്ടൂണിസ്റ്റ് നെഹ്റുവിനെ വിമർശിച്ച് കാർട്ടൂൺ വരക്കുമ്പോൾ നെഹ്റു അദ്ദേഹത്തെ വിളിച്ച് അഭിനന്ദിക്കും''.

Recommended Video

cmsvideo
    കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

    ''ഇന്നത്തെ സർക്കാരിനെ ആരെങ്കിലും വിമർശിച്ചാൽ അവരെ എങ്ങനെ ഒതുക്കണം എന്നാണ് സർക്കാർ പദ്ധതിയിടുന്നത്. ഹിറ്റ്ലരിൽ നിന്നും ഗോൾവാൽക്കർ കടമെടുത്ത ആശയങ്ങൾ ആണ് ആർഎസ്എസ് പിന്തുടരുന്നത്. സ്വന്തം വർഗ്ഗതിൻ്റെ ആധിപത്യം ആഗ്രഹിച്ച ഹിറ്റ്ലരാണ് ഇവരുടെ പ്രചോദനം. സംഘപരിവാറിന് നേതാക്കൾ ഇല്ലാത്തതു കൊണ്ടാണ് അവർ കോൺഗ്രസ് നേതാവായിരുന്ന സർദാർ പട്ടേലിനെ ആദരിക്കുന്നത്. കോൺഗ്രസ് ഇന്ന് അധികാരത്തിൽ നിന്ന് മാറി നിൽക്കുമ്പോഴാണ് ജനങ്ങൾ കോൺഗ്രസിൻ്റെ വില അറിയുന്നത് . ഈ നാടിൻ്റെ ജനാധിപത്യ ബോധം, ധാർമിക ബോധം, മതേതരത്വ ബോധം എന്നിവ മുൻനിർത്തി ഇന്ത്യയെ മുന്നോട്ടു കൊണ്ടുപോകാൻ പറ്റുന്ന ഏക പാർട്ടി കോൺഗ്രസ്സ് ആണ്.
    ഇന്ത്യയിൽ ഒരു മാറ്റം ഉണ്ടാവണം. ഇന്ത്യയിലെ മുഴുവൻ മതേതര ശക്തികളും ഒന്നായി വർഗീയ ശക്തികളെ ചെറുത്തു തോൽപ്പിക്കണം. കേന്ദ്രത്തിൽ ഒരു മതേതരത്വ സർക്കാർ രൂപീകരിക്കാൻ വേണ്ടി നാം ഒറ്റക്കെട്ടായി മുന്നോട്ടു പോകണം'' എന്നും ചെന്നിത്തല പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+