കണ്ടെയ്നറുകൾ നീക്കും; ടാറ്റാ ആശുപത്രി ക്രിട്ടിക്കൽ കെയർ യൂണിറ്റാക്കാൻ തീരുമാനം
ചട്ടഞ്ചാൽ: ടാറ്റാ ഗ്രൂപ്പ് നിർമ്മിച്ച് നൽകിയ കൊവിഡ് ആശുപത്രി ക്രിട്ടിക്കൻ കെയർ യൂണിറ്റാക്കാൻ തീരുമാനം. 50 പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള രീതിയിൽ ട്രോമ കെയർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉൾപ്പെടുത്തി അതിതീവ്ര പരിചരണ ആശുപത്രി ആക്കുകയാണ് ലക്ഷ്യം. സി എച്ച് കുഞ്ഞമ്പു എം എൽ എയുടെ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.
ആറുമാസത്തിനുള്ളിൽ തന്നെ ആശുപത്രിയുടെ നിർമ്മാണം തുടങ്ങാനാണ് ആലോചന. എത്രയും പെട്ടെന്ന് ഭരണ -സാങ്കേതിക അനുമതികൾ നേടിയെടുക്കും. ജില്ലാ പഞ്ചായത്തിനായിരിക്കും ആശുപത്രിയുടെ ചുമതല. ടാറ്റ ആശുപത്രി സ്ഥിതി ചെയ്യുന്ന റവന്യു ഭൂമിയിൽ ആരോഗ്യവകുപ്പിന് ഉപയോഗാനുമതി നൽകി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന് പി്നനാലെയാണ് ക്രിട്ടിക്കൽ കെയർ യൂണിറ്റ് സജ്ജമാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വേഗം കൂടിയത്.

45,000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിട സമുച്ചയമാണ് പണിയുന്നത്. 6 കോടി രൂപയുടെ ഉപകരണങ്ങൾ അവിടേക്ക് ലഭ്യമാക്കും. 23.75 കോടി രൂപയായിരിക്കും പദ്ധതിക്കായി ചെലവഴിക്കുക. കണ്ടെയ്നറുകൾ നീക്കി കോൺക്രീറ്റ് കെട്ടിടം പണിയും. ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലിമിറ്റഡിനാണ് പദ്ധതിയിടെ നിർമ്മാണ ചുമതല.
2020 ഒക്ടോബർ 26 നായിരുന്നു ടാറ്റ ആസ്പത്രിയിൽ കോവിഡ് ചികിത്സ തുടങ്ങിയത്. കോവിഡ് വ്യാപനത്തിന്റ മൂര്‍ധന്യഘട്ടത്തിലാണ് കോവിഡ് പ്രതിരോധത്തിനായി ആശുപത്രി ആരംഭിക്കാനുള്ള സന്നദ്ധത ടാറ്റാ ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചത്.തുടര്‍ന്ന് ടാറ്റാ ഗ്രൂപ്പ് പ്രതിനിധികള്‍ സര്‍ക്കാരുമായി ബന്ധപ്പെടുകയും ആശുപത്രി നിർമ്മാണം ആരംഭിക്കുകയുമായിരുന്നു. അഞ്ചേക്കർ ഭൂമിയിൽ 60 കോടി രൂപ ചെലവഴിച്ചാണ് ആശുപത്രി നിർമ്മിച്ചത്.












Click it and Unblock the Notifications