കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎം നേതാവിന്റെ വീട്ടിൽ ഉണ്ണിത്താന്റെ വിരുന്ന്: കാസർകോട്ടെ കോൺഗ്രസിൽ പൊട്ടിത്തെറി

  • By Desk
Google Oneindia Malayalam News

പയ്യന്നൂർ: സിപിഎം നേതാവിന്റെ വീട്ടില്‍ കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുത്തത് സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വഴിവയ്ക്കുന്നു. കണ്ണൂർ -കാസർകോട് ജില്ലകളിലെ കോൺഗ്രസ് പ്രവർത്തകരിലാന്ന് അമർഷം പുകയുന്നത്.

 നിതീഷ് വോട്ടര്‍മാരെ വഞ്ചിച്ചു, 2015 മറക്കരുത്, പൗരത്വ ബില്ലില്‍ പ്രശാന്ത് കിഷോറിന്റെ മുന്നറിയിപ്പ് നിതീഷ് വോട്ടര്‍മാരെ വഞ്ചിച്ചു, 2015 മറക്കരുത്, പൗരത്വ ബില്ലില്‍ പ്രശാന്ത് കിഷോറിന്റെ മുന്നറിയിപ്പ്

കുറ്റിക്കോല്‍ മണ്ഡലം കോണ്‍ഗ്രസില്‍ രാജി ഭീഷണിയും ഉയർന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഉണ്ണിത്താനും മറ്റു നേതാക്കൾക്കുമെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. എന്നാൽ കാസർകോട് എംപി യോ മറ്റു നേതാക്കളോ ഇതുവരെ ഈക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഏഴു കോൺഗ്രസ് പ്രവർത്തകർ രക്തസാക്ഷിയായ സ്ഥലങ്ങളിലൊന്നാണ് കുറ്റിക്കോൽ ഉൾപ്പെടുന്ന ബന്തടുക്ക .സിപിഎം അക്രമത്തിൽ നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് ഇവിടെ പരുക്കേറ്റിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഉണ്ണിത്താന്റെ വിവാദ സന്ദർശനം.

unnithan

കഴിഞ്ഞ ദിവസമാണ് ആനക്കല്ല്-കരിവേടകം-പൂക്കയം റോഡിന്റെ പ്രവൃത്തി ഉദ്ഘാടന ചടങ്ങിലെത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി സിപിഎം ഏരിയാകമ്മിറ്റി അംഗമായ കെഎന്‍ രാജന്റെ വീട് സന്ദര്‍ശിച്ചത്. പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി സുധാകരന്‍ ചടങ്ങില്‍ എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് റവന്യൂ വകുപ്പ് മന്ത്രി ചന്ദ്രശേഖരന്‍ ഉദ്ഘാടകനായി. കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനും കെഎസ് യു ജില്ലാ പ്രസിഡന്റ് നോയലും കോണ്‍ഗ്രസ് പ്രാദേശിക നേതാവും കുറ്റിക്കോല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ പവിത്രന്‍ സി നായരും കെ എന്‍ രാജന്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കുകയും രാജന്റെയും കുടുംബത്തിന്റേയും ഒപ്പം ഫോട്ടോ എടുക്കുകയും ചെയ്തു.

മണിക്കൂറുകള്‍ക്കുള്ളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഫോട്ടോ വൈറല്‍ ആയി മാറുകയും ചെയ്തു. വിരുന്നില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ രൂക്ഷമായ ആക്രമണം കോണ്‍ഗ്രസ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉണ്ടാവുകയും ചെയ്തു. സിപിഎം നേതാവിന്റെ വിരുന്നില്‍ പങ്കെടുക്കാന്‍ പോയവര്‍ക്ക് കോണ്‍ഗ്രസായി തുടരാന്‍ അര്‍ഹതയില്ലെന്നും കുറ്റിക്കോല്‍ പഞ്ചായത്തിലെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുതെന്നും പ്രവര്‍ത്തകര്‍ നവ മാധ്യമ ഗ്രൂപ്പുകളില്‍ ആവശ്യപ്പെട്ടു. എം പി രാജ്‌മോഹന്‍ ഉണ്ണിത്താന് ഒരു പക്ഷെ പ്രാദേശിക മലയോരത്തെ പ്രശ്‌നങ്ങള്‍ അറിയില്ലായിരിക്കും അദ്ദേഹത്തിന് ശരിയായ മാര്‍ഗനിര്‍ദ്ദേശം നല്‍കേണ്ട വ്യക്തി അദ്ദേഹത്തെ വിരുന്നില്‍ പങ്കെടുപ്പിച്ച് കൊണ്ട് പാര്‍ട്ടിയില്‍ പ്രതിസന്ധി ഉണ്ടാക്കുകയാണ് മണ്ഡലം കോണ്‍ഗ്രസ് നേതാവ് പവിത്രന്‍ സി നായര്‍ ചെയ്തതെന്നാണ് വിമർശനം.

English summary
Controversy over Rajmohan Unnithan visit to CPM leader's home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X