Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർഗോഡ് 9 പേർക്ക് രോഗം; സമ്പർക്കത്തിലൂടെ ഒരാൾക്ക്, 7 പേർക്ക് രോഗമുക്തി

കാസർഗോഡ്; ജില്ലയില്‍ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി ഒരാള്‍ക്കും മഹാരാഷ്ട്രയില്‍ നിന്ന് വന്ന നാലുപേര്‍ക്കും കുവൈത്തില്‍ നിന്നെത്തിയ മൂന്നു പേര്‍ക്കും ചെന്നൈയില്‍ നിന്ന് വന്ന ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് പേര്‍ക്ക് രോഗം ഭേദമായി.ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്നവർക്കാണ് രോഗം ഭേദമായത്.

 coronavirus19-15839

മഹാരാഷ്ട്രയില്‍ നിന്ന് വന്നവര്‍

മെയ് 23 ന് ട്രെയിനില്‍ വന്ന 62 വയസുള്ള പുത്തിഗെ പഞ്ചായത്ത് സ്വദേശി, മെയ് 24 ന് ബസില്‍ വന്ന 60 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശി, മെയ് 26 ന് ട്രാവലറില്‍ വന്ന 41 വയസുള്ള കുംബഡാജെ പഞ്ചായത്ത് സ്വദേശി, മെയ് 18 ന് ബസില്‍ വന്ന 32 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി എന്നിവരാണ്.

കുവൈത്തില്‍ നിന്ന് വന്നവര്‍

മെയ് 27 ന് വന്ന 43 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശിയ്ക്കും മെയ് 30 ന് വന്ന 47 വയസുള്ള അജാനൂര്‍ സ്വദേശിക്കും ഇയാളുടെ ഏഴുവയസുള്ള മകനുമാണ് രോഗം സ്ഥിരീകരിച്ചത്. 20 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി ചെന്നൈയിൽ നിന്നാണ് വന്നത്. മെയ് 19 നാണ് ഇയാൾ ചെന്നൈയില്‍ നിന്ന് വന്നത്. 28 വയസുള്ള കിനാനൂര്‍ കരിന്തളം പഞ്ചായത്ത് സ്വദേശിക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം കഴിഞ്ഞ ഒന്നരമാസമായി ഈസ്റ്റ് എളേരി പഞ്ചായത്തിലാണ് താമസം.

കോവിഡ് നെഗറ്റീവായവര്‍

Recommended Video

cmsvideo
    അറസ്റ്റിലായ പ്രതിക്ക് കോവിഡ്; 30 പേർ നിരീക്ഷണത്തിൽ

    ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മഹാരാഷ്ട്രയില്‍ നിന്ന വന്ന കോവിഡ് 19 സ്ഥിരീകരിച്ച ഏഴ് പേര്‍ക്ക് രോഗം ഭേദമായി. മെയ് 18 ന് രോഗം സ്ഥിരീകരിച്ച 28 വയസുള്ള പൈവളിഗെ സ്വദേശി, 24 ന് രോഗം സ്ഥിരീകരിച്ച 41 വയസുള്ള കുമ്പള സ്വദേശി, 32 വയസുള്ള മംഗല്‍പാടി സ്വദേശി 44,47 വയസുള്ള പൈവളിഗെ സ്വദേശികള്‍, മെയ് 25 ന് രോഗം സ്ഥിരീകരിച്ച 47,30 വയസുള്ള കുമ്പള സ്വദേശി,കള്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+