കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സമ്പർക്കത്തിലൂടെ രോഗം ഉയരുന്നു; കാസർഗോഡ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ!! കർശന നിയന്ത്രണം

  • By Aami Madhu
Google Oneindia Malayalam News

കാസർഗോഡ്; ജില്ലയിൽ വെള്ളിയാഴ്ച 11 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കും.
രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ എ .വി. രാംദാസ് അറിയിച്ചു.ഇതോടെ പുതിയ കണ്ടെയ്ൻമെന്റ് സോണുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

കാലിക്കടവ് ഫിഷ്/ വെജിറ്റബിൾ മാർക്കറ്റ്, ചെർക്കള ടൗൺ ഏരിയ, കാഞ്ഞങ്ങാട് ഫിഷ് / വെജിറ്റബിൾ മാർക്കറ്റ്, തൃക്കരിപ്പൂർ ഫിഷ്/ മീറ്റ് മാർക്കറ്റ്, nileshwar ഏരിയ കാസർഗോഡ് ഫിഷ്/ ജിറ്റബിൾ മാർക്കറ്റ് കുമ്പള ഫിഷ് / വെജിറ്റബിൾ മാർക്കറ്റ്, കുഞ്ചത്തൂർ ഉപ്പള ഫിഷ് മാർക്കറ്റ് , ഉപ്പള ഹനഫി ബസാർ പച്ചക്കറിക്കട, മജീർപള്ള മാർക്കറ്റ് എന്നിവിടങ്ങളാണ് കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്. ഇവിടെ ജൂലൈ 10 മുതൽ ഒരാഴ്ചക്കാലം ജൂലൈ 17 വരെ പൂർണ്ണമായും കടകൾ അടച്ചിടേണ്ടതാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

covid kasargod

കാസർഗോഡ് ടൗണിലെ പച്ചക്കറിക്കടയിൽ ജോലി ചെയ്യുന്ന 4 പേർക്കും തൊട്ടടുത്ത ഫ്രൂട്സ് കടയിൽ ജോലി ചെയ്യുന്ന ഒരാൾക്കും കോവിഡ് -19 സ്ഥിരീകരിച്ചിട്ടുണ്ട്.പച്ചക്കറിക്കടയുടെ ഉടമസ്ഥൻ പച്ചക്കറി വാങ്ങുന്നതിനായി സ്ഥിരമായി മംഗലാപുരത്തേക്ക് യാത്ര ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മംഗലാപുരത്തു നിന്ന് വരുന്ന വാഹനങ്ങളിലെ പരിശോധന ശക്തമാക്കും .
കർണാടകയിൽ നിന്ന് വനത്തിലൂടെ ഊടു വഴികളിലൂടെ ആളുകൾ അനധികൃതമായി നാട്ടിലേക്ക് വരുന്ന പ്രവണത ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു.

ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലെത്തുന്നവർ അവരുടെ ശരിയായ യാത്രവിവരങ്ങൾ വെളുപ്പെടുത്തണം.പച്ചക്കറി മൽസ്യമാർക്കറ്റുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ പോകുന്നവർ നിർബന്ധമായും മാസ്ക് ഉപയോഗിക്കേണ്ടതാണ് . ചുരുങ്ങിയത് ഒന്നര മീറ്റർ ശാരീരിക അകലം പാലിക്കേണ്ടതാണ് . ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുകയോ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണു വിമുക്തമാക്കുകയോ ചെയ്യേണ്ടതാണ് . കോവിഡ് സാമൂഹ്യവ്യാപനം തടയുന്നതിനായി എല്ലാവരും സഹകരിക്കണം എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

കാസർഗോഡ് ആശങ്കയേറുന്നു; 11 പേർക്ക് സമ്പർക്കത്തിലൂടെ രോഗം!! ഇന്ന് 17 പേർക്ക് കൊവിഡ്കാസർഗോഡ് ആശങ്കയേറുന്നു; 11 പേർക്ക് സമ്പർക്കത്തിലൂടെ രോഗം!! ഇന്ന് 17 പേർക്ക് കൊവിഡ്

പാലക്കാട് വിദേശത്ത് നിന്ന് വന്ന 20 പേർക്ക് കൊവിഡ്; ഇന്ന് രോഗം 28 പേർക്ക്! ചികിത്സയിൽ 244 പേർപാലക്കാട് വിദേശത്ത് നിന്ന് വന്ന 20 പേർക്ക് കൊവിഡ്; ഇന്ന് രോഗം 28 പേർക്ക്! ചികിത്സയിൽ 244 പേർ

English summary
Covid cases rising; New containment zone in kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X