Get Updates
Get notified of breaking news, exclusive insights, and must-see stories!

ചക്ക തലയിൽ വീണ് ആശുപത്രിയിൽ എത്തി; പരിശോധനയിൽ കൊവിഡ്!! അപകടത്തിൽ പെട്ടയാൾക്കും ഗർഭിണിക്കും

കണ്ണൂർ; കടുത്ത ആശങ്കയ്ക്ക് വഴിവെച്ച് മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടിയെത്തിയ ആളുകൾക്കും കൊവിഡ്. തലയിൽ ചക്ക വീണതിനെതിനെ ചികിത്സ തേടിയ യുവാവിനും അപകടത്തിൽ പെട്ട പുതുശേരി സ്വദേശിക്കും ഗർഭിണിയായ ആദിവാസി യുവതിയ്ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

തലയിൽ ചക്ക വീണതിനെ തുടർന്നാണ് കാസർഗോഡ് സ്വദേശിയായ യുവാവിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പരിക്കുളളതിനാൽ ശസ്ത്രിക്രിയ നടത്താനായിരുന്നു പരിയാരത്ത് എത്തിച്ചത്. ഇദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ കാസർഗോഡ് സ്വദേശിയായതിനാൽ സ്രവ പരിശോധന നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പരിശോധന ഫലം വന്നപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്.

 corona34-15887

കണ്ണൂർ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനായ യുവാവിനും സമാന രീതിയിലാണ് രോഗം സ്ഥിരീകരിച്ചത്. ബൈക്ക് അപകടത്തിനെ തുടർന്നാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. പുതുച്ചേരി സ്വദേശിയായതിനാൽ സ്രവം പരിശോധിച്ചു. തുടർന്നാണ് രോഗം സ്ഥിരീകരിച്ചത്. നാഡി സംബന്ധമായ ചികിത്സയ്ക്കായിരുന്നു ഗർഭിണിയായ സ്ത്രീയെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ധർമ്മടം സ്വദേശിനിയാണ് ഇവർ. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇവരുടെ ഭർത്താവിന്റെ പരിശോധന ഫലവും പോസ്റ്റീവാണ്.

അതേസമയം രോഗലക്ഷണങ്ങൾ ഇല്ലാതെ രോഗം സ്ഥിരീകരിക്കുന്നത് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.നേരത്തേ ജില്ലയിൽ ഇത്തരത്തിൽ രോഗലക്ഷണങ്ങൾ ഇല്ലാത്ത നിരവധി കേസുകൾ ഉണ്ടായിരുന്നു.അതേസമയം സംസ്ഥാനത്ത് ഇനിയും കൊവിഡ് കേസുകൾ കുത്തനെ ഉയരുമെന്നാണ് കണ്ക്കാക്കപ്പെടുന്നത്. ഇന്നലെ മാത്രം 62 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് 19 ഉം കണ്ണൂരിൽ 16 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+