കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർകോട് ടൗൺ സ്റ്റേഷനിൽ സിഐ ഉൾപ്പെടെ 20 പോലീസുകാർക്ക് കൊവിഡ്

Google Oneindia Malayalam News

കാസർഗോഡ്; ടൗൺ പോലീസ് സ്റ്റേഷനിലെ സിഐ ഉൾപ്പെടെ 20 പോലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടുതൽ പേർക് രോഗം സ്ഥിരീകരിച്ചതോടെ സിഐയുടെ ഓഫീസ് മുറിയും ക്വാറന്റീൻ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. 65 ഓളം പോലീസുകാരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

നാല് പോലീസ് ഉദ്യോഗസ്ഥർ വീടുകളിലാണ് ചികിത്സയിൽ ഉള്ളത്. നാല് പേർ വീടുകളിലാണ്. പോലീസ് സ്റ്റേഷനിൽ മറ്റ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോദിച്ചു. ആദൂർ സിഐയ്ക്കാണ് ഇപ്പോൾ ചുമതല. അതേസമയം പോലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതിന് കാരണം ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സമയം 3 ഷിഫ്റ്റുകളിലായ ക്രമികരിക്കാത്തതാണെന്ന് ആക്ഷേപവും ശക്തമാണ്.

corona34-158873

അതിനിടെ കാസറഗോഡ് ജില്ലാ വ്യവസായ കേന്ദ്രത്തിൽ രണ്ട് ജീവനക്കാർക്ക് കോവിഡ്' സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ വ്യവസായ കേന്ദ്രത്തിൽ സെപ്റ്റംബർ 22 മുതൽ 30 വരെ സന്ദർശിച്ചിട്ടുള്ള പൊതുജനങ്ങൾ സ്വയം നിരീക്ഷണത്തിൽ പോവേണ്ടതാണെന്ന്
ജനറൽ മാനേജർ അറിയിച്ചു

ജില്ലയിൽ ഇന്ന് 278 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 271 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ആരോഗ്യ പ്രവർത്തക ഉൾപ്പെടെ ആണിത്.വീടുകളിൽ 3286 പേരും സ്ഥാപനങ്ങളിൽ 1267 പേരുമുൾപ്പെടെ ആകെ നിരീക്ഷണത്തിലുള്ളത് 4607 പേരാണ്പുതിയതായി 275 പേർ നിരീക്ഷണത്തിൽ പ്രവേശിച്ചു.

217 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 214 പേർ നിരീക്ഷണ കാലയളവ് പൂർത്തീകരിച്ചു. ഇന്ന് പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി 257 പേർ നിരീക്ഷണത്തിൽ പ്രവേശിച്ചു .
ഇന്ന് പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി 130 പേരെ ഡിസ്ചാർജ് ചെയ്തു.

English summary
covid confirmed for 20 police officers in kasargod town police station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X