കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹെൽത്ത് ഇൻസ്പെക്ടർക്ക് കൊവിഡ്; നഗരസഭ കെട്ടിടം അടച്ചിടും!! 30 കൗൺസിലർമാരും നിരീക്ഷണത്തിൽ

  • By Aami Madhu
Google Oneindia Malayalam News

കാസർഗോഡ്; നീലേശ്വരം നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരസഭ കെട്ടിടം അടച്ചിടും. കരിവെള്ളൂർ സ്വദേശിയായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നഗരസഭയിൽ 30 കൗൺസിലർമാരും 36 മറ്റ് ജീവനക്കാരേയും ക്വാറന്റീനിൽ പ്രവേശിപ്പിച്ചു.

അതിനിടെ സമൂഹവ്യാപന സാധ്യത ഉളളതിനാല്‍ ജില്ലയില്‍ ജൂലൈ 14 മുതല്‍ ജൂലൈ 17 വരെ മത്സ്യബന്ധനവും മത്സ്യവിപണനവും നിരോധിച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അതേസമയം കച്ചവട സ്ഥാപനങ്ങളില്‍ മാസ്‌കും കയ്യുറയും നിര്‍ബന്ധം ധരിക്കണമെന്നും ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തിയാല്‍ കടകള്‍ ഏഴ് ദിവസത്തേയ്ക്ക് അടപ്പിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.

coronavirus-

Recommended Video

cmsvideo
മനുഷ്യ കുലത്തിനായി വൈകല്യം മറന്ന ജീവിതം | Oneindia Malayakam

പിന്നീട് അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കു.കഴിഞ്ഞ ദിവസംമാണ് (ജൂലൈ 12) ഏറ്റവും കൂടുതല്‍ സമ്പര്‍ക്ക രോഗികള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സമ്പര്‍ക്ക രോഗികളില്‍ കൂടുതല്‍ പേരും വ്യാപാരസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. ഇവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് സാധനങ്ങളുമായി വന്ന ലോറികളിലെത്തിയ ആളുകളില്‍ നിന്നാണ് രോഗം പര്‍ന്നിട്ടുള്ളത്. അതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്ക് വരുന്ന ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചവരില്‍ എട്ടുപേരുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ലോക് ഡൗണ്‍കാലത്ത് ജനങ്ങള്‍ പ്രകടിപ്പിച്ച ഉന്നത ഉത്തരവാദിത്വബോധം വീണ്ടും ആവശ്യം വരുന്ന സമയമാണ് ഇനിയുള്ള ദിവസങ്ങള്‍. കഴിഞ്ഞ മെയ് 27 മുതല്‍ 35 ദിവസം ഒരു സമ്പര്‍ക്ക രോഗി പോലും ഇല്ലാതെ ചരിത്രത്തിലിടം നേടിയ ജില്ലയാണ് നമ്മുടേത്. ഈ നേട്ടം നമുക്കിനിയും കൈവരിക്കാന്‍ കഴിയും. അതിനായി എല്ലാവരുടെയും സഹകരണം അനിവാര്യമാണ്. ജില്ലയില്‍ പുതിയതായി നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അനാവശ്യ യാത്രകളും കൂട്ടം കൂടലും നിര്‍ബന്ധമായും ജനങ്ങള്‍ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്ന നിബന്ധനകള്‍ എല്ലാവരും പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു.

കാസർഗോഡ് സമ്പർക്കത്തിലൂടെ ഒരാൾക്ക് രോഗം!! ഇന്ന് 9 പേർക്ക് കൊവിഡ്! 7 പേരും എത്തിയത് വിദേശത്ത് നിന്ന്കാസർഗോഡ് സമ്പർക്കത്തിലൂടെ ഒരാൾക്ക് രോഗം!! ഇന്ന് 9 പേർക്ക് കൊവിഡ്! 7 പേരും എത്തിയത് വിദേശത്ത് നിന്ന്

പാലക്കാട് ഇന്ന് 2 വയസ്സുള്ള 2 പെൺകുട്ടികൾക്ക് ഉൾപ്പെടെ 19 പേർക്ക് കോവിഡ് ! 322 പേർ ചികിത്സയിൽപാലക്കാട് ഇന്ന് 2 വയസ്സുള്ള 2 പെൺകുട്ടികൾക്ക് ഉൾപ്പെടെ 19 പേർക്ക് കോവിഡ് ! 322 പേർ ചികിത്സയിൽ

English summary
Covid confirmed for health inspector in kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X