കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡ് 21 മുതല്‍ കെഎസ്ആര്‍ടിസി ബസ് ഓണ്‍ ഡിമാന്റ്; ജില്ലയിൽ കൂടുതൽ ഇളവുകൾ

Google Oneindia Malayalam News

കാസർഗോഡ്; ജില്ലയിൽ സപ്തംബർ 21 മുതൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ കൊറോണ കോർ കമ്മിറ്റി യോഗത്തിൽ തിരുമാനം. പൊതു- സ്വകാര്യ ചടങ്ങുകളിൽ 100 പേര്‍ക്ക് പങ്കെടുക്കാം.എന്നാല്‍ രാഷ്ട്രീയ പരിപാടികളിലെയും പൊതുയോഗങ്ങളിലെയും പങ്കാളിത്തം
സംബന്ധി ച്ച് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ കക്ഷികളുടേയും ജനപ്രതിനിധികളുടേയും യോഗം വിളിച്ച് തീരുമാനമെടുക്കാനും യോഗത്തിൽ തിരുമാനമായി.

Recommended Video

cmsvideo
വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് സ്വർണവുമായി മുങ്ങി;പ്രതി പാലക്കാട് പിടിയിൽ

ബേക്കല്‍ കോട്ട സെപ്തംബര്‍ 21 മുതല്‍ തുറക്കും. കോവിസ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ഒരേ സമയം 100 പേര്‍ക്കു മാത്രമേ കോട്ടയ്ക്കക ത്ത് പ്രവേശനം അനുവദിക്കൂ. പള്ളിക്കര ബീച്ചും റാണിപുരവും സെപ്തംബര്‍ 21 മുതല്‍ സന്ദര്‍ശകര്‍ക്കായി തുറക്കും. അവിടെയും ഇതേ നിയന്ത്രണങ്ങൾ ഉണ്ടാകും. ബിആര്‍ഡി സിയുടെ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും 21 മുതല്‍ തുറന്ന് പ്രവര്‍ ത്തിക്കാൻ അനുവദിക്കും. ഇവിടെ താമസിക്കാൻ വരുന്ന വിനോദ സഞ്ചാരികള്‍ക്ക് ആന്റിജൻ പരിശോധന നിര്‍ബന്ധമാക്കും.കൂടാതെ തെര്‍മല്‍ പരിശോധനയും നടത്തും. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലി ച്ചായിരിക്കണം ഇവയുടെ പ്രവര്‍ത്തനം. ഇതേ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ഹൗസ്ബോട്ടുകള്‍ക്കും സര്‍വ്വീസ് നടത്താം.

kasargod

21 മുതല്‍ കെ എസ് ആര്‍ടിസി ബസ് ഓണ്‍ ഡിമാന്റ്

സെപ്തംബര്‍ 21 മുതല്‍ കെഎസ്ആര്‍ടിസി ബസ് ഓണ്‍ ഡിമാന്റ് അനുസരി ച്ച് സര്‍വ്വീസ് നടത്തും കാസര്‍കോട്-മംഗലാപുരം. കാസര്‍കോട് -പഞ്ചിക്കല്‍ റൂട്ടിലായിരിക്കും ഈ സേവനം ലഭിക്കുക .ഇതു പ്രകാരം സേവനം ലഭിക്കാൻ കെഎസ്ആര്‍ടിസി ഓണ്‍ലൈൻബുക്കിങ് സംവിധാനം ഉപയോഗിച്ച് റിസര്‍വ്വ് ചെയ്യണം. ഒരമാസത്തേക്കാണ് റിസര്‍വ്വ് ചെയ്യേണ്ടത്.ഒരു റൂട്ടില്‍ ഒരു ബസില്‍ 40 പേരായാലാണ് സര്‍വ്വീസ് ആരംഭിക്കു.

ഇതുവരെ വീടുകളില്‍ കിടത്തി ചികിത്സി ച്ചത് 1562 പേരെ

രോഗ ലക്ഷണമില്ലാത്ത കോവിഡ് രോഗികളെ വീടുകളില്‍ കിടത്തി ചികിത്സിക്കുന്ന പദ്ധതി ജില്ലയില്‍ നന്നായി മുന്നോട്ട് പോകുന്നുണ്ടെന്ന് യോഗം വിലയിരുത്തി. ഇതുവരെ വീടുകളില്‍ കിട ത്തി ചികിത്സിച്ചത് 1562 പേരെയാണ്.ഇവരില്‍ 702 പേര്‍ ഇ േപ്പാഴും ചികിത്സയില്‍ തുടരുകയാണ്.
എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും കോവിഡ് രോഗികള്‍ക്ക് ആവശ്യ ത്തിന് ഓക്‌സിമീറ്റര്‍ ലഭ്യമാക്കണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടറോട് കളക്ടര്‍ നിര്‍ദേശിച്ചു.

യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. സബകളക്ടര്‍ ഡി .ആര്‍ മേഘശ്രീ, എഡിഎം എ3 ദേവീദാസ്,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എവി രാംദാസ്, ആര്‍ഡിഒ ഷംസുദ്ദീന്‍, ഡിവൈഎസ്പിമാരായ പി ബാലകൃഷ്ണന്‍ നായര്‍, വിനോദ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

4 നിലകൾ,ഒന്നാമത്തെ നിലയിൽ 250കിടക്കകൾ; ഒന്നരക്കോടി ചെലവിൽ കിന്‍ഫ്ര പാർക്കിൽ കൊവിഡ്ഫസ്റ്റ് ലൈൻ സെന്റർ4 നിലകൾ,ഒന്നാമത്തെ നിലയിൽ 250കിടക്കകൾ; ഒന്നരക്കോടി ചെലവിൽ കിന്‍ഫ്ര പാർക്കിൽ കൊവിഡ്ഫസ്റ്റ് ലൈൻ സെന്റർ

 1 രൂപ പിഴ അടച്ച് പ്രശാന്ത് ഭൂഷൺ;'പിഴ അടയ്ക്കുന്നു എന്നതിനർത്ഥം കോടതി വിധി അംഗീകരിക്കുന്നു എന്നല്ല' 1 രൂപ പിഴ അടച്ച് പ്രശാന്ത് ഭൂഷൺ;'പിഴ അടയ്ക്കുന്നു എന്നതിനർത്ഥം കോടതി വിധി അംഗീകരിക്കുന്നു എന്നല്ല'

'വഴിയിൽ നിൽക്കുന്ന പോലീസുകാരുടെ ചിത്രം എടുക്കുന്നത് ശരിയല്ലല്ലോ'; വ്യാജ ചിത്രത്തിൽ വിഡി സതീശൻ'വഴിയിൽ നിൽക്കുന്ന പോലീസുകാരുടെ ചിത്രം എടുക്കുന്നത് ശരിയല്ലല്ലോ'; വ്യാജ ചിത്രത്തിൽ വിഡി സതീശൻ

English summary
Covid; More relaxation after spetember 21
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X