കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആരോഗ്യപ്രവർത്തകരെ വട്ടം കറക്കി കൊവിഡ് രോഗി മുങ്ങി; ഒടുവിൽ സംഭവിച്ചത്

Google Oneindia Malayalam News

കാസർഗോഡ്; ആരോഗ്യപ്രവർത്തകരെ വട്ടംക്കറക്കി കൊവിഡ് സ്ഥിരീകരിച്ച വ്യക്തി. ആന്റിജൻ പരിശോധനയിൽ രോഗം സ്ഥിരീകരിച്ച 50 കാരനാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് മുങ്ങിയത്. കാസർകോഡ് പുലിക്കുന്നിൽ ജനറൽ ആശുപത്രിയുടെ കോവിഡ് പരിശോധന കേന്ദ്രത്തി‍ൽ ആയിരുന്നു ആന്റിജൻ പരിശോധന നടത്തിയത്.

Recommended Video

cmsvideo
റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് യുവാവിന്റെ ആത്മഹത്യ; പാലക്കാട് റോഡ് ഉപരോധിച്ച് യുവമോർച്ച
corona

ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇദ്ദേഹത്തിന് രോഗം പോസ്റ്റീവ് ആണെന്ന് അറഞ്ഞത്. എന്നാൽ വൈകാതെ ഇയാളെ കാണാതായി. പിന്നീട് ആരോഗ്യപ്രവർത്തകപം വൊളന്റിയർമാരും നടത്തിയ അന്വേഷണത്തിൽ പഴയ ബസ്റ്റാന്റ് പരിസരത്ത് വെച്ച് ഓട്ടോയിൽ കയറുന്നത് കണ്ടെത്തുകയായിരുന്നു. പിന്നീട് പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ ആംബുലൻസിൽ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയത്. കാസർകോട് ബസ് സ്റ്റാൻഡിൽ തങ്ങി നഗരത്തിലെ ആക്രി സാധനങ്ങൾ പെറുക്കി വിറ്റു ഉപജീവനം നടത്തുന്നയാളാണ് ഇദ്ദേഹമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം കാസർഗോഡ് ഇന്നലെ 88 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ഓരാള്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയതും ഒരാള്‍ വിദേശത്ത് നിന്നെത്തിയതുമാണ്. 158 പേർക്കാണ് കൊവിഡ് രോഗമുക്തി.

5245 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 557 പേര്‍ വിദേശത്ത് നിന്നെത്തിയവരും 401 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 4287 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 3874 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 40 ആയി. 1331 പേരാണ്‍ നിലവില്‍ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്.

 'എന്റെ അച്ഛന്റെ പേര് സഖാവ് അടൂര്‍ കുഞ്ഞുരാമന്‍ എന്നാണ്', എസ്എഫ്ഐക്കാർക്ക് മറുപടിയുമായി അടൂർ പ്രകാശ് 'എന്റെ അച്ഛന്റെ പേര് സഖാവ് അടൂര്‍ കുഞ്ഞുരാമന്‍ എന്നാണ്', എസ്എഫ്ഐക്കാർക്ക് മറുപടിയുമായി അടൂർ പ്രകാശ്

സായി ശ്വേതയുമായുള്ള സംഭാഷണം പുറത്തുവിട്ട് ശ്രീജിത്ത് പെരുമന; അപമാനിച്ചിട്ടില്ലെന്നും ശ്രീജിത്ത്സായി ശ്വേതയുമായുള്ള സംഭാഷണം പുറത്തുവിട്ട് ശ്രീജിത്ത് പെരുമന; അപമാനിച്ചിട്ടില്ലെന്നും ശ്രീജിത്ത്

English summary
Covid patient escaped from hospital at kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X