കൊവിഡ്; കാസർഗോഡ് അതിർത്തി ചെക്ക് പോസ്റ്റുകളിൽ വീണ്ടും പരിശോധന തുടങ്ങും
കാസർഗോഡ്; ജില്ലയുടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന പുനരാരംഭിക്കാന്‍ ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. കേരള ഹൈക്കോടതി വിധി അനുസരിച്ച് ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റില്‍ കുറവ് വരാത്ത സാഹചര്യത്തില്‍ കോവിഡ് നിര്‍വ്യാപനം ലക്ഷ്യമിട്ടുള്ള പരിശോധനയാണ് നടത്തുക. എന്നാല്‍ അതിര്‍ത്തികളില്‍ ആരെയും തടയില്ല. ബാരിക്കേഡ് സ്ഥാപിക്കുകയോ ഗതാഗതം തടയുകയോ പ്രത്യേക പാസ് ഏര്‍പ്പെടുത്തുകയോ ഇല്ല.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കാസര്‍കോട് ജില്ലയില്‍ വരുന്നവര്‍ കോവിഡ് 19 ജാഗ്രത വെബ് പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. ഇത് ഉറപ്പു വരുത്താന്‍ പരിശോധിക്കും. കോ വിഡ് പരിശോധന സൗകര്യവും ഒരുക്കും.തലപ്പാടി ചെക്ക് പോസ്റ്റില്‍ പോലീസ്, റവന്യു, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധന അതിര്‍ത്തിയിലെ 16 റോഡുകളില്‍ കൂടി പുനരാരംഭിക്കും.

പോലീസിന് പുറമേ, വനം, അഗ്നിശമന രക്ഷാ സേന എക്സൈസ് തുടങ്ങിയ യൂനിഫോം ധരിക്കുന്ന ഉദ്യോഗസ്ഥരെ ഇവിടങ്ങളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കും. ഇടുക്കി, വയനാട്, തിരുവനന്തപുരം ജില്ലാ അതിര്‍ത്തികള്‍ ഇതുവരെ തുറന്നു കൊടുത്തിട്ടില്ല. എന്നാല്‍ കാസര്‍കോട് ജില്ലയില്‍ ഹൈക്കോടതി വിധി പ്രകാരം കോവിഡ് രോഗ വ്യാപനം നിയന്ത്രിക്കാന്‍ അതിര്‍ത്തി കടന്നു വരെ പരിശോധന വിധേയമാക്കും.
ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും പരിശോധനയുണ്ടാകും..കോവിഡ് പരിശോധന കൂട്ടും
ജില്ലയില്‍ നിലവില്‍ കോവിഡ് രോഗലക്ഷണമുള്ള മുഴുവന്‍ ആളുകളേയും പരിശോധിക്കുന്നുണ്ട്. പ്രതിദിനം 1700 മുതല്‍ രണ്ടായിരത്തോളം പരിശോധനയാണ് നിലവില്‍ നടത്തുന്നത്. ഇത് 3000 ആക്കി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ദന്തഡോക്ടര്‍മാരെയും നഴ്സുമാരെയും അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നിയമിച്ച് കോവിഡ് പരിശോധന നടത്താനും കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications