കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ്; കാസർഗോഡ് അതിർത്തി ചെക്ക് പോസ്റ്റുകളിൽ വീണ്ടും പരിശോധന തുടങ്ങും

Google Oneindia Malayalam News

കാസർഗോഡ്; ജില്ലയുടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന പുനരാരംഭിക്കാന്‍ ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. കേരള ഹൈക്കോടതി വിധി അനുസരിച്ച് ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റില്‍ കുറവ് വരാത്ത സാഹചര്യത്തില്‍ കോവിഡ് നിര്‍വ്യാപനം ലക്ഷ്യമിട്ടുള്ള പരിശോധനയാണ് നടത്തുക. എന്നാല്‍ അതിര്‍ത്തികളില്‍ ആരെയും തടയില്ല. ബാരിക്കേഡ് സ്ഥാപിക്കുകയോ ഗതാഗതം തടയുകയോ പ്രത്യേക പാസ് ഏര്‍പ്പെടുത്തുകയോ ഇല്ല.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കാസര്‍കോട് ജില്ലയില്‍ വരുന്നവര്‍ കോവിഡ് 19 ജാഗ്രത വെബ് പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. ഇത് ഉറപ്പു വരുത്താന്‍ പരിശോധിക്കും. കോ വിഡ് പരിശോധന സൗകര്യവും ഒരുക്കും.തലപ്പാടി ചെക്ക് പോസ്റ്റില്‍ പോലീസ്, റവന്യു, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധന അതിര്‍ത്തിയിലെ 16 റോഡുകളില്‍ കൂടി പുനരാരംഭിക്കും.

covid test

പോലീസിന് പുറമേ, വനം, അഗ്‌നിശമന രക്ഷാ സേന എക്‌സൈസ് തുടങ്ങിയ യൂനിഫോം ധരിക്കുന്ന ഉദ്യോഗസ്ഥരെ ഇവിടങ്ങളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കും. ഇടുക്കി, വയനാട്, തിരുവനന്തപുരം ജില്ലാ അതിര്‍ത്തികള്‍ ഇതുവരെ തുറന്നു കൊടുത്തിട്ടില്ല. എന്നാല്‍ കാസര്‍കോട് ജില്ലയില്‍ ഹൈക്കോടതി വിധി പ്രകാരം കോവിഡ് രോഗ വ്യാപനം നിയന്ത്രിക്കാന്‍ അതിര്‍ത്തി കടന്നു വരെ പരിശോധന വിധേയമാക്കും.

ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും പരിശോധനയുണ്ടാകും..കോവിഡ് പരിശോധന കൂട്ടും
ജില്ലയില്‍ നിലവില്‍ കോവിഡ് രോഗലക്ഷണമുള്ള മുഴുവന്‍ ആളുകളേയും പരിശോധിക്കുന്നുണ്ട്. പ്രതിദിനം 1700 മുതല്‍ രണ്ടായിരത്തോളം പരിശോധനയാണ് നിലവില്‍ നടത്തുന്നത്. ഇത് 3000 ആക്കി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ദന്തഡോക്ടര്‍മാരെയും നഴ്‌സുമാരെയും അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നിയമിച്ച് കോവിഡ് പരിശോധന നടത്താനും കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.

 സച്ചിന്‍ -സെവാഗ് ഓപ്പണിങ്ങ് പെയര്‍ പോലെ ബിജെപി-ജെഡിയു സഖ്യം സൂപ്പർ ഹിറ്റെന്ന് രാജ്നാഥ് സിംഗ് സച്ചിന്‍ -സെവാഗ് ഓപ്പണിങ്ങ് പെയര്‍ പോലെ ബിജെപി-ജെഡിയു സഖ്യം സൂപ്പർ ഹിറ്റെന്ന് രാജ്നാഥ് സിംഗ്

വയലിലിറങ്ങി,കൃഷിയറിഞ്ഞ് രാഹുൽ ഗാന്ധി; ജൈവ വിഭവങ്ങൾ കൊണ്ടുള്ള ചോറുണ്ട് മടക്കം, വീഡിയോവയലിലിറങ്ങി,കൃഷിയറിഞ്ഞ് രാഹുൽ ഗാന്ധി; ജൈവ വിഭവങ്ങൾ കൊണ്ടുള്ള ചോറുണ്ട് മടക്കം, വീഡിയോ

 അഴിമതിയിൽ മുങ്ങിക്കുളിച്ച പിണറായിക്ക് ഇനി മടങ്ങിവരവില്ല, സർക്കാരിനെതിരെ തുറന്നടിച്ച് കെ സുരേന്ദ്രൻ അഴിമതിയിൽ മുങ്ങിക്കുളിച്ച പിണറായിക്ക് ഇനി മടങ്ങിവരവില്ല, സർക്കാരിനെതിരെ തുറന്നടിച്ച് കെ സുരേന്ദ്രൻ

ട്രംപിന്റെ ശത്രു ട്രംപ് തന്നെ; തിരഞ്ഞെടുപ്പിൽ ബൈഡൻ വിജയിക്കുമെന്നും റൂപർട്ട് മർഡോക്ക്ട്രംപിന്റെ ശത്രു ട്രംപ് തന്നെ; തിരഞ്ഞെടുപ്പിൽ ബൈഡൻ വിജയിക്കുമെന്നും റൂപർട്ട് മർഡോക്ക്

English summary
covid; will conduct tests in Kasargod border check posts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X