'രാമനെ അംഗീകരിക്കാത്തവരാണ് സിപിഎമ്മും കോൺഗ്രസും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കും'; രാജ്നാഥ് സിംഗ്
കാസർഗോഡ്: എൽ ഡി എഫിനേയും യു ഡിഎഫിനേയും അതിരൂക്ഷമായി വിമർശിച്ച് ബി ജെ പി നേതാവും കേന്ദ്ര പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിംഗ്. കേരളത്തിലെ കോൺഗ്രസ്സും സി പി എമ്മിനും ആത്മാർത്ഥത ഇല്ലെന്നും ഇവരുവരും ചേർന്ന് തല്ല് കൂടി ജനങ്ങളെ വഞ്ചിക്കുകയാണെന്നും കാസർഗോഡ് ബി ജെ പി പ്രചരണത്തിനിടെ രാജ്നാഥ് സിംഗ് പറഞ്ഞു. ഇടതുപക്ഷവും കോൺഗ്രസും ചേർന്ന് രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണെന്നും സിംഗ് ആരോപിച്ചു.
ചെറിയ ടെന്റിൽ നിന്ന് രാമനെ വലിയ ക്ഷേത്രത്തിലേക്ക് മാറ്റിയത് ബി ജെ പിയാണ്. ഇന്ത്യയിൽ ആരൊക്കെ ശ്രീരാമനെ എതിർത്തോ അവരെല്ലാം തകർച്ച നേരിട്ടുണ്ട്. കോൺഗ്രസിനും സി പി എമ്മിനും സംഭവിച്ചത് അതാണ്. ഇന്ത്യൻ ബ്ലോക്കിലെ സഖ്യകക്ഷികളായ ഇരു പാർട്ടികൾക്കും ശ്രീരാമൻ്റെയോ രാമനവമിയുടെയോ പ്രാധാന്യം അറിയില്ല. രാമനവമി ആഘോഷിക്കാൻ തടസം സൃഷ്ടിച്ചവരാണ് അവരെന്നും രാജ്നാഥ് സിംഗ് ആരോപിച്ചു.

ബി ജെ പിയുടെ വാക്കും പ്രവൃത്തിയും എന്നും ഒന്നായിരുന്നു. മുത്തലാഖ് നിർത്തലാക്കുമെന്ന് പറഞ്ഞു നിർത്തലാക്കി, കാശ്മീരിൽ സമാധാനം പുനഃസ്ഥാപിച്ചു.തിരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും പറഞ്ഞ വാക്കിൽ ബിജെപി ഉറച്ചു നിൽക്കും. എന്നാൽ, കോൺഗ്രസിൻ്റെയും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും വാക്കും പ്രവൃത്തിയും എപ്പോഴും വ്യത്യസ്തമാണെന്നും സിംഗ് പറഞ്ഞു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നും രാജ്നാഥ് സിംഗ് അവകാശപ്പെട്ടു. കേരളത്തിൽ ഇടത്-വലത് സർക്കാരുകൾ ഇതിന് അനുവദിക്കില്ല രാജ്യത്തെ പ്രതിരോധ രംഗത്തെ തകർക്കുന്നതാണ് സി പി എം പ്രകടനപത്രികയെന്നും രാജ്നാഥ് സിംഗ് കുറ്റപ്പെടുത്തി.
ഇന്ത്യയുടെ ആണവായുധങ്ങൾ തകർക്കാനുള്ള ചർച്ചകൾ ദേശീയ സുരക്ഷയെ വെച്ച് കളിക്കുന്നതിന് തുല്യമാണ്. കോൺഗ്രസ് ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കണം.രാജ്യത്തെ ദുർബലപ്പെടുത്താനുള്ള ആഴത്തിലുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലോകത്തിലെ 11 ആണവശക്തി രാജ്യങ്ങളിൽ ഒന്നാകാൻ ഇന്ത്യ കഠിനമായി പരിശ്രമിക്കുകാണ്.അയൽരാജ്യങ്ങളായ പാകിസ്ഥാനും ചൈനയും ആണവശക്തിളാണെന്നിരിക്കെ നമ്മുടെ രാജ്യത്തെ ദുർബലമാക്കാനാണ് അവരുടെ ശ്രമം', രാജ്നാഥ് സിംഗ് പറഞ്ഞു. ബി ജെ പി ഇത്തവണ വലിയ പ്രതീക്ഷയാണ് കേരളത്തിൽ പുലർത്തുന്നത്. തൃശൂരിൽ വിജയിക്കാനാകുമെന്നും അഞ്ചോളം മണ്ഡലങ്ങളിൽ വലിയ മുന്നേറ്റം സാധ്യമാകുമെന്നുമാണ് ബി ജെ പിയുടെ കണക്ക് കൂട്ടൽ.
ഇത്തവണ കേരളത്തിൽ ബി ജെ പി വിജയിക്കും രണ്ടക്കം കടക്കും












Click it and Unblock the Notifications