സിപിഎം-ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ആശങ്കപ്പെടുത്തുന്നു, ആരോഗ്യകരമായ സൂചനയല്ലിത്; തുഷാർ ഗാന്ധി
കാസർഗോഡ്: രണ്ടാം ഘട്ട വോട്ടെടുപ്പിന് ശേഷം തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് വളരെയധികം ശുപാഭ്തി വിശ്വാസമുണ്ടെന്ന് മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി. അതേസമയം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന വാർത്തകൾ വലിയ ആശങ്കയുളവാക്കുന്നുണ്ടെന്നും തുഷാർ ഗാന്ധി പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് തുഷാറിന്റെ പ്രതികരണം.
സി പി എം നേതാവ് ഇപി ജയരാജനും ബി ജെ പി നേതാവ് പ്രകാശ് ജാവേദ്കറും തമ്മിലുള്ള കൂടിക്കാഴ്ചയെ കുറിച്ചും തുഷാർ പ്രതികരിച്ചു. സി പി എം-ബി ജെ പി നേതാക്കളുടെ കൂടിക്കാഴ്ച ആശങ്കപ്പെടുത്തുന്നുണ്ട്. ജനാധിപത്യത്തെ സംബന്ധിച്ച് ആരോഗ്യകരായ സൂചനയല്ലിത്. തിരഞ്ഞെടുപ്പ് ഫലത്തിനപ്പുറം ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ ഉണ്ടാക്കുന്ന മാറ്റം ആശങ്കപ്പെടുത്തുന്നതാണെന്നും തുഷാർ പറഞ്ഞു.

വോട്ടിന് വേണ്ടി ധാർമ്മികത മറക്കരുത്. അവസരവാദത്തിന് പ്രധാന്യം കൊടുക്കുന്നവരാണ് ഇത്തരക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.വെറുപ്പ് സ്വീകാര്യമായ സമൂഹമായി നമ്മൾ മാറിയെന്നും സമൂഹത്തിന്റെ എല്ലാ മേഖലകളിലും വെറുപ്പിന്റെ സാന്നിധ്യം കാണാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന പവിത്രമാണെന്നും അത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഓരോ പൗരനും ഉണ്ട്. അത് എത്ര ഭൂരിപക്ഷമുള്ള സർക്കാരായാലും ജനാധിപത്യം സംരക്ഷിക്കാനുള്ള അവകാശം നമ്മുക്കുണ്ട്. ഭരണഘടന മാറ്റാനുള്ള സമരങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന് വരണം', അദ്ദേഹം പറഞ്ഞു.
ഇന്ത്യ സഖ്യം മുന്നോട്ട് വെച്ച പ്രകടനപത്രികയിൽ അദ്ദേഹം പ്രതീക്ഷ പ്രകടപ്പിച്ചു. കോൺഗ്രസ് പ്രകടനപത്രികയിൽ സത്യസന്ധത കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തുഷാർ പറഞ്ഞു. ഇന്ത്യപോലുള്ള രാജ്യത്ത് ജനങ്ങളെ മതത്തിന്റെ പേരിൽ വേർതിരിക്കുന്നത് വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ലോക്സഭ തിരഞ്ഞെടുപ്പിന്‌റെ ആദ്യ ഘട്ടത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വർഗീയത പ്രചരണം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിക്ക് ആശങ്ക ഉണ്ടായപ്പോൾ അദ്ദേഹം മുസ്ലീങ്ങൾക്ക് നേരെ കുന്തമുനതിരിച്ചു. മുസ്‌ലിങ്ങളെ ഇകഴ്ത്തിക്കാണിക്കാനാണ് അദ്ദേഹം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ശക്തമായ നടപടി ഇക്കാര്യത്തിൽ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആരും തന്നെ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ ധൈര്യപ്പെടുന്നില്ലെന്നും അഭിമുഖത്തിൽ തുഷാർ പറഞ്ഞു.
അതേസമയം മുസ്ലീങ്ങൾക്കെതിരായ വർഗീയ പരാമർശത്തിനെതിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും രംഗത്തെത്തി. ഇന്ത്യ സഖ്യം അധികാരത്തിലെത്തുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് മോദി മംഗൾസൂത്രയും മുസ്ലിം വിഷയവുമെല്ലാം ഉന്നയിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. മുസ്ലീങ്ങൾക്ക് മാത്രമാണോ കൂടുതൽ കുട്ടികൾ ഉള്ളതെന്നും എനിക്ക് 5 കുട്ടികൾ ഉണ്ടല്ലോയെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസ് അധികാരത്തിലേറിയാൽ കൂടുതൽ കുട്ടികൾ ഉൾവർക്ക് രാജ്യത്തെ സ്വത്തുക്കൾ വിതരണം ചെയ്യുമെന്ന മോദിയുടെ പ്രസംഗത്തിനെതിരെയായിരുന്നു ഖാർഗെയുടെ പ്രതികരണം.












Click it and Unblock the Notifications