Get Updates
Get notified of breaking news, exclusive insights, and must-see stories!

92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി

കാസർകോഡ്: മുതിർന്ന പൗരന്മാരുടെ വീട്ടിലെത്തി ഉദ്യോഗസ്ഥ സംഘം വോട്ട് ചെയ്യിക്കുന്നതിനിടെ സി പി എം നേതാവ് ഇടപെട്ട് കള്ളവോട്ട് ചെയ്തതായി പരാതി. കാസർകോഡ് മണ്ഡലത്തിൽ ഉൾപ്പെടുന്ന കല്യാശ്ശേരി പാറക്കടവിൽ ആണ് സംഭവം. 92 വയസുകാരി വോട്ട് ചെയ്യുമ്പോൾ സി പി എം ബ്രാഞ്ച് സെക്രട്ടറി ഇടപെട്ടെന്നാണ് പരാതി ഉയർന്നത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കല്യാശേരി പഞ്ചായത്തിലെ 164ാം ബൂത്തിലാണ് വിവാദ സംഭവം. എടക്കാൻ വീട്ടിൽ ദേവി എന്ന സ്ത്രീയെ ഉദ്യോഗസ്ഥർ വോട്ട് ചെയ്യുക്കുന്നതിനിടെ സി പി എം ബ്രാഞ്ച് സെക്രട്ടറിയായ അഞ്ചാംപീടികയിലെ കപ്പോട് കാവ് ഗണേശൻ ഇടപെടുകയും കള്ളവോട്ട് ചെയ്തുവെന്നുമാണ് പരാതി. അതേസമയം സംഭവത്തിൽ പോളിങ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചു. സ്പെഷ്യൽ പോളിങ് ഓഫീസർ, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്സർവർ, സ്പെഷ്യൽ പോലീസ് ഓഫീസർ, വീഡിയോഗ്രാഫർ എന്നിവരെയാണ് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ സസ്പെൻഡ് ചെയ്തത്. അന്വേഷണത്തിനും വകുപ്പ് തല നടപടിക്കും ശുപാർശ ചെയ്തിട്ടുമുണ്ട്.

vote-

നിയമ വിരുദ്ധമായി പ്രവർത്തിച്ച വ്യക്തിക്കും തെരഞ്ഞെടുപ്പ് സംഘത്തിനുമെതിരെ ക്രിമിനൽ നടപടികൾ എടുക്കുന്നതിനായി സിറ്റി പൊലീസ് കമ്മീഷണർ വഴി കല്യാശ്ശേരി ഉപവരണാധികാരി ഔദ്യോഗികമായി കണ്ണപുരം പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട്‌ ചെയ്തിട്ടുമുണ്ട്.1951-ലെ ജനപ്രതിനിധ്യ നിയമത്തിന്റെ 128(1) വകുപ്പിന്റെ ലംഘനമാണ് നടന്നതെന്നാണ് റിപ്പരോർട്ടിൽ പറയുന്നത്. ഇന്ത്യൻ ശിക്ഷ നിയമം 171 (സി ) വകുപ്പിന്റെ ലംഘനവും സംഭവത്തിൽ ഉൾപ്പെട്ടതായി റിപ്പോർട്ടിലുണ്ട്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+