കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്ഷേത്ര നടയിലെത്തി 'മുതല ബബിയ'; വൈറലായി ചിത്രങ്ങൾ, അപൂർവമെന്ന് ക്ഷേത്ര അധികൃതർ

Google Oneindia Malayalam News

കാസർഗോഡ്; കുമ്പള അനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മേൽശാന്തി കെ സുബ്രഹ്മണ്യന് ക്ഷേത്ര നടയിൽ തിങ്കളാഴ്ച ഒരു അപ്രതീക്ഷിത അതിഥിയുണ്ടായിരുന്നു, ക്ഷേത്ര തടകാത്തിലെ ഗുഹയിൽ കഴിയുന്ന മുതല ബബിയ.പുലർച്ചെ മേൽശാന്തി എത്തിയപ്പോഴാണ് മുതല നടയിൽ കിടക്കുന്നത് കണ്ടത്. ഇതാദ്യമായാണ് ക്ഷേത്ര നടയിലേക്ക് ബബിയ എന്ന മുതലയെത്തുന്നതെന്ന് അദ്ദേഹം പറയുന്നു. മുതല എത്തിയ ചിത്രം കീഴ്ശാന്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ 'മുതലയുടെ ക്ഷേത്ര ദർശനം' വൻ വൈറലായിരുന്നു.

ഭഗവാനായി സങ്കൽപ്പിക്കെപ്പടുന്ന മുതലയ്ക്ക് മുന്നിൽ മേൽശാന്തി പുരുഷ സൂക്തവും വിഷ്ണു സൂക്തവുമെല്ലാം ചൊല്ലി പ്രാർത്ഥന നടത്തി. അതേസമയം അൽപ നേരം കഴിഞ്ഞ് മുതല ക്ഷേത്ര കുളത്തിലേക്ക് തന്നെ മടങ്ങി പോയി. സാധാരണ മുതല കുളത്തിൽ നിന്ന് പുറത്തേക്ക് വരാറുണ്ടെങ്കിലും ആളനക്കം കേട്ടാല് തിരികെ പോകാറാണ് പതിവ്. ഇത് ആദ്യമായാണ് ഇത്തരമൊരു സംഭവമെന്ന് ക്ഷേത്രം അധികൃതർ പറയുന്നു.

babiya

ക്ഷേത്ര കുളത്തിലേക്ക് മുതല എങ്ങനെയാണ് വന്നതെന്നും ആരാണ് ഇതിന് പേര് നൽകിയതെന്നും ആർക്കും അറിയില്ല. 70 വർഷത്തിലേറെയായി ഇത് ക്ഷേത്ര കുളത്തിൽ ഉണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. അതേസമയം ഇതുവരെ വന്യമായ പെരുമാറ്റം മുതലയിൽ നിന്ന് ഉണ്ടായിട്ടില്ലെന്നും പഴകമക്കാർ പറയുന്നു. പണ്ട് സർക്കസുകാർ ആരെങ്കിലും മുതലക്കുഞ്ഞിനെ കുളത്തിൽ കൊണ്ടിട്ടതാകും എന്നും വിശ്വസിക്കപ്പെടുന്നുമ്ട്.വടക്കൻ കേരളം സർക്കസിന് പേരുകേട്ടതാണ്, അതേസമയം ഇന്നുവരെ ബബിയ ആരെയും ആക്രമിച്ചിട്ടില്ലെന്നത് വസ്തുതയാണ്.

കൊവിഡ് വാക്സിന് അരികെ ഇന്ത്യ; കൊവാക്സിന് മൂന്നാം ഘട്ട മനുഷ്യ പരീക്ഷണത്തിന് അനുമതികൊവിഡ് വാക്സിന് അരികെ ഇന്ത്യ; കൊവാക്സിന് മൂന്നാം ഘട്ട മനുഷ്യ പരീക്ഷണത്തിന് അനുമതി

ബബിയയുടെ ഭക്ഷണം ക്ഷേത്രത്തിൽ നിന്നുള്ള വഴിപാടുകളാണ്.
ശാന്തു ദിവസത്തിൽ രണ്ടുതവണ മുതലയ്ക്ക് ഭക്ഷണം നൽകും. ക്ഷേത്ര കുളത്തിൽ ആവശ്യത്തിന് മത്സ്യങ്ങളുണ്ടെങ്കിലും, അത് ഒരിക്കലും അവയെ ആക്രമിക്കുകയോ നശിപ്പിക്കുകയോ ചെയ്യില്ലെന്നാണ് തങ്ങളുടെ വിശ്വസമെന്ന് ക്ഷേത്ര ജീവനക്കാർ പറയുന്നു.

മാണിയില്ലാത്ത ദേശാഭിമാനിയുടെ'ഹോ അതെന്തൊരു കോഴക്കാലം';'പക്ഷേ ബൂമറാങ്ങ്',ഭിത്തിയിലൊട്ടിച്ച് ഡോ ആസാദ്മാണിയില്ലാത്ത ദേശാഭിമാനിയുടെ'ഹോ അതെന്തൊരു കോഴക്കാലം';'പക്ഷേ ബൂമറാങ്ങ്',ഭിത്തിയിലൊട്ടിച്ച് ഡോ ആസാദ്

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറിയും ഇന്ത്യ സന്ദര്‍ശിക്കുംഅമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറിയും ഇന്ത്യ സന്ദര്‍ശിക്കും

 കോൺഗ്രസിനെ പൂട്ടാൻ യെഡ്ഡിക്ക് കൈകൊടുത്ത് കുമാരസ്വാമി?; കളത്തിലിറങ്ങി ഡികെ ശിവകുമാറും കോൺഗ്രസിനെ പൂട്ടാൻ യെഡ്ഡിക്ക് കൈകൊടുത്ത് കുമാരസ്വാമി?; കളത്തിലിറങ്ങി ഡികെ ശിവകുമാറും

ഒടുവിൽ കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടതുമുന്നണിയിൽ; ഘടകകക്ഷിയായി ഉൾപ്പെടുത്താൻ തിരുമാനംഒടുവിൽ കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടതുമുന്നണിയിൽ; ഘടകകക്ഷിയായി ഉൾപ്പെടുത്താൻ തിരുമാനം

English summary
'Crocodile Babiya' walks to the temple; images got viral, temple officials say rare
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X