കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാര്‍ത്ഥിനിയുടെ കുളിമുറി ദൃശ്യം പകര്‍ത്തിയ പ്രതി തെളിവെടുപ്പിനിടെ വിലങ്ങുമായി കടലില്‍ ചാടി

Google Oneindia Malayalam News

കാസര്‍കോട്: തെളിവെടുപ്പിനിടെ പോക്സോ കേസ് പ്രതി കടലില്‍ ചാടി. കാസര്‍കോട് കസബ് മത്സ്യ ബന്ധന തുറമുഖത്തെ പുലിമുട്ടിന് സമീപത്ത് വെച്ചാണ് സംഭവം നടന്നത്. പൊലീസിനെ വെട്ടിച്ച് കൈവിലങ്ങോടെയാണ് പ്രതി കടലില്‍ ചാടിയത്. മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയിട്ടും പ്രതിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കുഡ്ലു കാളിയങ്കോട് സ്വദേശി കെ മഹേഷാണ് തെളിവെടുപ്പിനിടെ കടലില്‍ ചാടിയത്. പ്രതിയെ പിടുകൂടാന്‍ പിന്നാലെ ചാടിയ എസ്ഐഎയും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറേയും മത്സ്യത്തൊഴിലാളികാണ് രക്ഷപ്പെടുത്തിയത്.

തെളിവെടുപ്പിന്

തെളിവെടുപ്പിന്

എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ കുളിമുറി ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ കേസിലാണ് മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിനാണ് മഹേഷിനെ പുലിമുട്ടില്‍ എത്തിച്ചത്. ദൃശ്യം പകർത്തിയ മൊബൈൽ ഫോൺ പുലിമുട്ടിന്റെ കല്ലുകൾക്ക് ഇടയിൽ ഒളിപ്പിച്ചു എന്നായിരുന്നു ചോദ്യം ചെയ്യലില്‍ മഹേഷ് മൊഴി നല്‍കിയത്.

മൊബൈല്‍ ഫോണ്‍

മൊബൈല്‍ ഫോണ്‍

ഈ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുന്നതിനായിരുന്നു പ്രതിയേയും കൊണ്ട് കാസർകോട് ടൗൺ എസ്ഐ യു.പി.വിപിൻ, വനിത എസ്ഐ രൂപ മധുസൂദനൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി. പ്രമോദ് എന്നിവരടങ്ങിയ സംഘമായിരുന്നു തെളിവെടുപ്പിനായി എത്തിയത്. ബുധനാഴ്ച രാവിലെ എട്ടേമുക്കാലോടെയായിരുന്നു സംഭവം.

അഴിമുഖത്തേക്ക്

അഴിമുഖത്തേക്ക്

ഫോണ്‍ തടുക്കാനെന്നും പറഞ്ഞ് മുന്നോട്ട് നീങ്ങിയ പ്രതി പെട്ടെന്ന് പൊലീസ് ഉദ്യോഗസ്ഥരെ തട്ടിമാറ്റി അഴിമുഖത്തേക്ക് ചാടി. പിടികൂടാനായി ചാടിയ പൊലീസ് ഉദ്യോഗസ്ഥർക്കു പരുക്കേറ്റതിനാൽ മുന്നോട്ടു നീങ്ങാൻ കഴിഞ്ഞില്ല. മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയ എസ്ഐ യു.പി.വിപിൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.പ്രമോദ് എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്ക്

പരിക്ക്


പ്രമോദിന്‍റ കാലിന്‍റെ അടിഭാഗത്തും എസ്ഐ വിപിന്‍റെ കൈമുട്ടിനുമാണ് പരിക്കേറ്റത്. കടലില്‍ ചാടിയ മഹേഷിനെ നാലുമീറ്റര്‍ അകലെ പൊങ്ങിയതായി ചിലര്‍ പറയുന്നു. എന്നാല്‍ പിന്നീട് ഇദ്ദേഹത്തെ കണ്ടില്ല. ശക്തമായ ഒഴുക്കായിരുന്നു ഈ സമയത്ത്. മഹേഷിന്റെ കൂട്ടുകാരായ 2 പേർ ചേർന്ന് മൊബൈൽ ഫോൺ പുലിമുട്ടിന്റെ കല്ലുകൾക്ക് ഇടയിൽ നിന്നു പിന്നീട് കണ്ടെത്തി.

കേസിനാസ്പദമായ സംഭവം

കേസിനാസ്പദമായ സംഭവം

ഡിവൈഎസ്പിമാരായ ജെയ്സൺ ഏബ്രഹാം, പി.ബാലകൃഷ്ണൻ, സിഐ പി.മനോജ് എന്നിവർ സ്ഥലം സന്ദർശിച്ചു. പ്രതിയെ കണ്ടെത്തുന്നതിനായി മത്സ്യ തൊഴിലാളികൾ, തീരദേശ പൊലീസ്, അഗ്നിശമനസേന തുടങ്ങിയവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി. അതേസമയം, മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 19 ന് രാത്രി 7.15 നായിരുന്നു കേസിനാസ്പദമായ സംഭവം.

അലറി വിളിച്ചതോടെ

അലറി വിളിച്ചതോടെ

പെണ്‍കുട്ടി കുളിമുറിയില്‍ കുളിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പിടിച്ച ഒരു കൈ മേൽക്കുരയുടെയും ചുമരിന്റെയും ഇടയിലെ വിടവിലൂടെ കുളിമുറിക്കുള്ളിലേക്ക് കയറ്റി പിടി ക്കുകയായിരുന്നു. പെണ്‍കുട്ടി അലറി വിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. പിന്നീട് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ആ അന്ധമായ വിശ്വാസം കൊണ്ടാണ് കോവിഡ് പ്രതിരോധം വാർത്താസമ്മേളനം മാത്രമായി ഒതുങ്ങിയത്: സനല്‍കുമാര്‍ആ അന്ധമായ വിശ്വാസം കൊണ്ടാണ് കോവിഡ് പ്രതിരോധം വാർത്താസമ്മേളനം മാത്രമായി ഒതുങ്ങിയത്: സനല്‍കുമാര്‍

English summary
Culprit, who filmed student's bathroom scene, jumped into the sea with his handcuffs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X