കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സൈക്ലോത്തോണ്‍

Google Oneindia Malayalam News

കാസര്‍ഗോഡ് : സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെ സൈക്ലാത്തോണ്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. കാസര്‍കോട് കളക്ടറേറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു ഉദ്ഘാടനം ചെയ്തു. എ ഡി എം എന്‍ ദേവീദാസ് അധ്യക്ഷത വഹിച്ചു. വനിതാ ശിശു വികസന വകുപ്പ്, ജില്ലാ വനിതാ ശിശുവികസന ഓഫീസ്, കാസര്‍കോട് മഹിളാ ശക്തി കേന്ദ്ര, കാസര്‍കോട് പെഡലേഴ്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

kasaragod

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള അന്തര്‍ദേശീയ ദിനാചരണത്തോടനുബന്ധിച്ച് നവംബര്‍ 25 മുതല്‍ ഡിസംബര്‍ 10 വരെ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.ഈ ദിവസത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് സൈക്കിള്‍ റാലി നടത്തിയത്.

ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ കവിതാ റാണി രഞ്ജിത്, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി ബിജു, ജില്ലാ ലേബര്‍ ഓഫീസര്‍ കേശവന്‍, വിദ്യാനഗര്‍ സിഐ വി വി മനോജ്, മഹിളാ ശക്തി കേന്ദ്ര വനിത ക്ഷേമ ഓഫീസര്‍ സുന എസ് ചന്ദ്രന്‍, മഹിളാ ശക്തി കേന്ദ്ര ജില്ലാ കോഡിനേറ്റര്‍മാരായ ശില്‍പ, പ്രസീദ, കാസര്‍കോട് പെഡലേഴ്‌സ് പ്രസിഡന്റ് രതീഷ്, കുമ്പള ഐസിഡിഎസ് സൂപ്പര്‍വൈസര്‍ മണിയമ്മ തുടങ്ങിയവര്‍ സംബന്ധിച്ചു.

കാഞ്ഞങ്ങാട് നടന്ന സമാപന ചടങ്ങ് സബ് കളക്ടര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. സിഐ അനൂപ്, സിഡിപിഒ പി ബേബി, അഡീഷണല്‍ സിഡിപിഒ ഷൈനി ഇസ്ഹാഖ്, സൂപ്പര്‍വൈസര്‍മാരായ ടി പി ഗ്രീഷ്മ, ബിന്ദു, എന്‍ പി ജ്യോതി, ശോഭ, ഐസിഡിഎസ് ക്ലര്‍ക്ക് സുരേഷ് കോട്രച്ചാല്‍, കാസര്‍കോട് പെഡലേഴ്‌സ്് വൈസ് പ്രസിഡന്റ് ബാബു, എക്‌സിക്യൂട്ടീവ് അംഗം ടി എം സി ഇബ്രാഹിം, തുടങ്ങിയവര്‍ സംബന്ധിച്ചു.

ജോളിക്ക് 30 ലക്ഷം നൽകാനുള്ളത് ആര്? അന്വേഷണം റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക്ജോളിക്ക് 30 ലക്ഷം നൽകാനുള്ളത് ആര്? അന്വേഷണം റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക്

 കർഷക പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രസർക്കാർ; കർഷകരെ ഫോണിൽ വിളിച്ച് അമിത് ഷാ, കൂടിക്കാഴ്ച ഉടൻ കർഷക പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രസർക്കാർ; കർഷകരെ ഫോണിൽ വിളിച്ച് അമിത് ഷാ, കൂടിക്കാഴ്ച ഉടൻ

Recommended Video

cmsvideo
Serum Institute rejects charges by Covid-19 vaccine trial participant of ‘serious side effects’

'ഉപ്പായും മോളും സ്നേഹത്തിന്‍റെ കാരൃത്തിലും മത്സരമായിരുന്നു.. മരണത്തിലും അവരെ വിധി വേർപിരിച്ചില്ല''ഉപ്പായും മോളും സ്നേഹത്തിന്‍റെ കാരൃത്തിലും മത്സരമായിരുന്നു.. മരണത്തിലും അവരെ വിധി വേർപിരിച്ചില്ല'

English summary
Cyclothon against violence against women and children
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X