ദളിത് വിദ്യാർത്ഥിയുടെ മുടി മുറിച്ച സംഭവം; അധ്യാപികയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കാസർഗോഡ്: ദളിത് വിദ്യാർഥിയുടെ മുടി മുറിച്ച കേസിൽ പ്രധാന അധ്യാപികയുടെ അറസ്റ്റ് തടഞ്ഞ് കോടതി. ഹൈക്കോടതിയുടേതാണ് ഉത്തരവ്. ഈ മാസം 14 വരെയാണ് അറസ്റ്റ് തടഞ്ഞത്. നേരത്തേ ജില്ലാ സെഷൻസ് കോടതി ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.ഇതിന് പിന്നാലെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
അപ്പീൽ നൽകുന്നതിന് കൂടുതൽ സമയം വേണമന്നായിരുന്നു അധ്യാപികയുടെ ഹർജിയിലെ ആവശ്യം. തുടർന്നാണ് അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവിട്ടത്.

കോട്ടമല സ്കൂളിലെ സ്കൂൾ അസംബ്ലിക്കിടെ കഴിഞ്ഞ മാസം 19ന് കാസർകോട് ചിറ്റാരിക്കാലിലെ കോട്ടമല മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ എയുപി സ്കൂളിലാണ് സംഭവം നടന്നത്.മുടി നീട്ടി വളർത്തിയെന്ന കാരണം പറഞ്ഞ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ മുടിയാണ് പ്രധാനാധ്യാപിക മനപ്പൂർവ്വം മുറിച്ചത്.
തുടർന്ന് വീട്ടിലെത്തിയ കുട്ടി സ്കൂളിൽ പോകാൻ കൂട്ടാക്കിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. പ്രധാനാധ്യാപിക ഷേർളിക്കെതിരെ പട്ടികജാതി പട്ടിക വർഗ അതിക്രമം തടയൽ, ബാലാവകാശ നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.












Click it and Unblock the Notifications