കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസര്‍കോട് ആദൂര്‍ വനത്തില്‍ മൂന്നാഴ്ചയോളം പഴക്കമുള്ള അസ്ഥികൂടം; പോലീസ് അന്വേഷണം ഊര്‍ജിതം

  • By Desk
Google Oneindia Malayalam News

കാസർഗോഡ്: ആദൂര്‍ വനത്തില്‍ മൂന്നാഴ്ചയോളം പഴക്കമുള്ള സ്ഥികൂടം കണ്ടെത്തി. പൂര്‍ണമായും അഴുകിയ നിലയിലാണ്. ശനിയാഴ്ച വൈകിട്ടോടെയാണ് ആദൂര്‍ കൊട്ടിയാടി ചെക്ക് പോസ്റ്റിന് സമീപം റോഡില്‍ നിന്നും 25 മീറ്റര്‍ അകലെ വനത്തില്‍ അസ്ഥികൂടം കണ്ടെത്തിയത്. കൊട്ടിയാടി ചെക്ക്‌പോസ്റ്റിലെ വാച്ചറാണ് ആദ്യം അസ്ഥികൂടം കണ്ടത്. പുരുഷന്റേതാണ് അസ്ഥികൂടം. അസ്ഥികള്‍ മാത്രമാണ് കാണാനുള്ളത്. കാവി മുണ്ടാണ് അസ്ഥികൂടത്തിലുള്ളത്. തൊട്ടടുത്ത മരത്തില്‍ കുരുക്കിയ നിലയിലാണ് കൈലി മുണ്ടുള്ളത്. മറ്റൊരുമരത്തില്‍ കയറും കാണാനുണ്ട്.

കേരള തീരത്ത് ശക്തമായ കാറ്റ് വീശിയടിക്കും, ഉയർന്ന തിരമാലയും, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്!കേരള തീരത്ത് ശക്തമായ കാറ്റ് വീശിയടിക്കും, ഉയർന്ന തിരമാലയും, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്!

dead-body

സംഭവം ആത്മഹത്യയാകാമെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം. ആദൂര്‍ എസ്.ഐ നിബിന്‍ ജോസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി. വിദഗ്ദ്ധ പരിശോധനയ്ക്കായി പരിയാരത്തേക്ക് കൊണ്ടുപോയി. മരിച്ചയാളെ തിരിച്ചറിഞ്ഞാല്‍ മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാനാകുകയുള്ളൂ. അടുത്തിടെയായി സമീപപ്രദേശത്തു നിന്നും ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരുന്നുണ്ട്.

English summary
Deadbody from Adoor forest, police investigation on the same
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X