കാസര്‍ഗോട്ടെ സഹോദരങ്ങളുടെ മരണകാരണം ഇനിയും സ്ഥിരീകരിക്കാനായില്ല, മിലിയോഡോസിസ് എന്ന് സംശയം
കാസര്‍കോട്: ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ കന്യാപ്പടിയില്‍ സഹോദരങ്ങള്‍ മരിക്കാനിടയായ സംഭവത്തിന്റെ കാരണം ഇനിയും സ്ഥിരീകരിക്കാനായില്ല. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ സ്ഥലം സന്ദര്‍ശിച്ചു. സാമ്പിളുകള്‍ ശേഖരിച്ചു. മംഗളൂരുവിലെ ഫാദര്‍ മുളളര്‍ ആശുപത്രിയില്‍ നിന്നും റിസള്‍ട്ട് ലഭ്യമായ പ്രകാരം മിലിയോഡോസിസ് എന്ന നിഗമനത്തിലായിരുന്നു അധികൃതര്‍. അതേസമയം മണിപ്പാല്‍ വൈറോളജി ലാബില്‍ നിന്നും ലഭിച്ച പരിശോധനാ റിപ്പോര്‍ട്ടില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല.
എന്നിരുന്നാലും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പരിശോധന ഫലം വന്നതിനു ശേഷം മാത്രമേ രോഗസ്ഥിരീകരണം സാധ്യമാകുകയുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗകാരിയേതെന്നും അതിന്റെ ഉറവിടം എവിടെയെന്നും കണ്ടെത്താനുള്ള പരിശോധനകളാണ് നടത്തുന്നതെന്ന് എപിഡെമിയോളജിസ്റ്റ് ഡോ. എ സുകുമാരന്‍ പറഞ്ഞു.

വെള്ളത്തലൂടെയും ഭക്ഷണത്തിലൂടെയും മണ്ണിലൂടെയും പകരുന്ന രോഗമാണിത്. അപൂർവ്വമായി വായുവിലെയും പകരാം. വളര്‍ത്തുമൃഗങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രായമായവരെയും രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയും ബാധിക്കുന്ന ഈ രോഗം മുമ്പും ഒറ്റപ്പെട്ട രീതിയില്‍ സംസ്ഥാനത്തു ചിലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശരീരഭാഗങ്ങളില്‍ മുറിവുള്ളവര്‍ കെട്ടിക്കിടക്കുന്ന ജലം, ചെളി എന്നിവിടങ്ങളില്‍ ഇറങ്ങുമ്പോള്‍ സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി.
പുത്തിഗെ മുഗു റോഡില്‍ കുട്ടികള്‍ താമസിച്ചിരുന്ന സ്ഥലത്തെ വെള്ളം, മണ്ണ് പൂച്ച, ആട് ഉള്‍പ്പടെയുള്ള വളര്‍ത്ത് മൃഗങ്ങളുടെ രക്തസാമ്പിള്‍ എന്നിവ ശേഖരിച്ചു വിവിധ തലങ്ങളില്‍ ലബോറട്ടറി പരിശോധന നടത്തും. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൈക്രോബയോളജിസ്റ്റ് അനൂപ് ജയറാം, എപിഡെമിയോളജിസ്റ്റ് ഡോ. റോബിന് എസ്, ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആരതീ രഞ്ജിത്, ജില്ലാ എപിഡെമിയോളജിസ്റ്റ് ഫ്ളോറി ജോസഫ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ബദിയടുക്ക കന്യാപ്പാടി പള്ളിക്കണ്ടം സിദ്ധീഖിന്റെ മക്കളായ സിദ്റത്തുല്‍ മുന്ഫല(6), മൊയ്തീന് സിനാന്(6) എന്നിവരാണ് മരണപ്പെട്ടത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications