സ്വകാര്യ ആശുപത്രിയിലെ നഴ്സിന്റെ മരണം ആത്മഹത്യ തന്നെ; പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്
കാസര്‍കോട്: ബന്തിയോട്ടുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്സിന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്. 20 കാരിയായ സ്മൃതിയെ കഴിഞ്ഞ ദിവസമാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. എന്നാൽ സ്മൃതിയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നാരോപിച്ച് കുടുംബം രംഗത്തെത്തുകയായിരുന്നു.
കൊല്ലം തെന്മലക്ക് സമീപമുള്ള ഉരുക്കുളത്ത് സ്വദേശിയാണ് സ്മൃതി. ബന്തിയോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് ട്രെയിനിയായി ജോലി ചെയ്തു വരികയായിരുന്നു.കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സ്മൃതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കൊല്ലത്ത് നിന്ന് കുടുംബം എത്തി. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും പിതാവ് ആരോപിക്കുകയായിരുന്നു. ഇതോടെ മൃതദേഹം പോസ്റ്റുമാർട്ടം ചെയ്യാനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് ആശുപത്രിയിലേക്ക് മാറ്റി. . പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

അതേസമയം കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിയ രോഗിക്ക് സ്മൃതി മരുന്ന് മാറി നല്‍കിയിരുന്നുവെന്ന് മെഡിക്കൽ ഡയറക്ടർ പറഞ്ഞു. ആന്റിബയോട്ടിക് കൊടുക്കുന്നതിന് പകരം പനിയുടെ ഇൻജക്ഷൻ കൊടുക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡോക്ടര്‍ വിശദീകരണം ചോദിച്ചിരുന്നു. ഇതിൽ കടുത്ത മാനസിക വിഷമം സ്മൃതിക്കുണ്ടായിരുന്നുവെന്നാണ് വിവരം.
അതേസമയം സംഭവത്തിൽ കുമ്പള പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications