Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടിവെയ്പ്പ് കേസിലെ പ്രതികളെ പിടിക്കാനെത്തി; പോലീസ് വാഹനം കാറിടിപ്പിച്ച് കടന്ന് പ്രതികൾ

കാസർഗോഡ്; വെടിവെയ്പ്പ് കേസിലെ പ്രതികളെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമം.പോലീസ് സംഘം എത്തിയ വാഹനത്തിൽ കാറിടിപ്പിച്ച് പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകായിരുന്നു. കഴിഞ്ഞ ദിവസം മജീർപ്പള്ള കൊടലമുഗറുവിലാണ് സംഭവം.

രാത്രി എട്ടോടെ കേസിലെ പ്രതികൾ പ്രദേശത്ത് ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാസർഗോഡ് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധനയ്ക്ക് എത്തിയത്. കേസിലെ ഒന്നാം പ്രതി മൊയ്തീനും സംഘവും ഇവിടെ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നീക്കം. പ്രതികളുടെ കാറിന് കുറുകെ ജീപ്പിട്ട് പിടിക്കാൻ ശ്രമിച്ചതോടെ ഇവർ വാഹനത്തിന് കാറ് കൊണ്ട് ഇടിപ്പിക്കുകയായിരുന്നു. ഇതോടെ ജീപ്പിന്റെ മുൻഭാഗം പൂർണമായും തകർന്നു.

kerala police

കൂടുതൽ പോലീസെത്തി പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയെങ്കിലും കണ്ടെത്താനായില്ല. സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്തു. കഴിഞ്ഞദിവസം ബന്തിയോട് ഇരു ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പും തുടർന്ന് മൂന്ന് കേസുകളാണ്പോലീസ് രജിസ്റ്റർ ചെയ്തത്. മൂന്ന് കൊലക്കേസ് പ്രതികളടക്കം 11 പേർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തിട്ടുണ്ട്.

ശനിയാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് ബന്തിയോട് അടക്കയില്‍ വെടിവെപ്പുണ്ടായത്.മൊയ്തീന്‍ ഷെബീര്‍, ലത്തീഫ്, ജായി, സാധു, ആരിക്കാടിയിലെ ഗുണ്ടു ഉസ്മാന്‍,ഫൈസൽ എന്നിവർ്കകെതിരെയാണ് കേസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+