കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വെടിവെയ്പ്പ് കേസിലെ പ്രതികളെ പിടിക്കാനെത്തി; പോലീസ് വാഹനം കാറിടിപ്പിച്ച് കടന്ന് പ്രതികൾ

Google Oneindia Malayalam News

കാസർഗോഡ്; വെടിവെയ്പ്പ് കേസിലെ പ്രതികളെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമം.പോലീസ് സംഘം എത്തിയ വാഹനത്തിൽ കാറിടിപ്പിച്ച് പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകായിരുന്നു. കഴിഞ്ഞ ദിവസം മജീർപ്പള്ള കൊടലമുഗറുവിലാണ് സംഭവം.

രാത്രി എട്ടോടെ കേസിലെ പ്രതികൾ പ്രദേശത്ത് ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാസർഗോഡ് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധനയ്ക്ക് എത്തിയത്. കേസിലെ ഒന്നാം പ്രതി മൊയ്തീനും സംഘവും ഇവിടെ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നീക്കം. പ്രതികളുടെ കാറിന് കുറുകെ ജീപ്പിട്ട് പിടിക്കാൻ ശ്രമിച്ചതോടെ ഇവർ വാഹനത്തിന് കാറ് കൊണ്ട് ഇടിപ്പിക്കുകയായിരുന്നു. ഇതോടെ ജീപ്പിന്റെ മുൻഭാഗം പൂർണമായും തകർന്നു.

kerala police

കൂടുതൽ പോലീസെത്തി പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയെങ്കിലും കണ്ടെത്താനായില്ല. സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്തു. കഴിഞ്ഞദിവസം ബന്തിയോട് ഇരു ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പും തുടർന്ന് മൂന്ന് കേസുകളാണ്പോലീസ് രജിസ്റ്റർ ചെയ്തത്. മൂന്ന് കൊലക്കേസ് പ്രതികളടക്കം 11 പേർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തിട്ടുണ്ട്.

ശനിയാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് ബന്തിയോട് അടക്കയില്‍ വെടിവെപ്പുണ്ടായത്.മൊയ്തീന്‍ ഷെബീര്‍, ലത്തീഫ്, ജായി, സാധു, ആരിക്കാടിയിലെ ഗുണ്ടു ഉസ്മാന്‍,ഫൈസൽ എന്നിവർ്കകെതിരെയാണ് കേസ്.

 ബീച്ചിൽ അശ്ലീല വിഡീയോ ചിത്രീകരിച്ചു; നടി പൂനം പാണ്ഡെ അറസ്റ്റിൽ ബീച്ചിൽ അശ്ലീല വിഡീയോ ചിത്രീകരിച്ചു; നടി പൂനം പാണ്ഡെ അറസ്റ്റിൽ

ഇഡിയെ പോലീസ് തടഞ്ഞത് നിയമവാഴ്ചയോടുള്ള വെല്ലുവിളി;സർക്കാരിനെതിരെ സുരേന്ദ്രൻഇഡിയെ പോലീസ് തടഞ്ഞത് നിയമവാഴ്ചയോടുള്ള വെല്ലുവിളി;സർക്കാരിനെതിരെ സുരേന്ദ്രൻ

 ഇപ്പോൾ മോദിയുടെ കാലിൽ വീഴും ,10 ന് ശേഷം തേജസ്വിയുടെ; നീതീഷ് മഹാസഖ്യത്തിലേക്കെന്ന് ആവർത്തിച്ച് ചിരാഗ് ഇപ്പോൾ മോദിയുടെ കാലിൽ വീഴും ,10 ന് ശേഷം തേജസ്വിയുടെ; നീതീഷ് മഹാസഖ്യത്തിലേക്കെന്ന് ആവർത്തിച്ച് ചിരാഗ്

Recommended Video

cmsvideo
|Oxford University hopes Vaccine will be enter in market soon Oneindia Malayalam

യുഡിഎഫ് വിജയത്തെ ബാധിക്കും; കെഎം ഷാജിയടക്കം 3 എംഎൽഎമാർക്ക് പണികിട്ടും, തിരുമാനത്തിന് ലീഗ്യുഡിഎഫ് വിജയത്തെ ബാധിക്കും; കെഎം ഷാജിയടക്കം 3 എംഎൽഎമാർക്ക് പണികിട്ടും, തിരുമാനത്തിന് ലീഗ്

English summary
Defendants in shooting case attacked police in kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X