കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മംഗളൂരുവില്‍ ഡെങ്കിപ്പനി പടരുന്നു; പനിബാധിച്ച മാധ്യമപ്രവര്‍ത്തകന്‍ മരണത്തിന് കീഴടങ്ങി

  • By Desk
Google Oneindia Malayalam News

മംഗളൂരു: മംഗളൂരു നഗരത്തില്‍ ഡെങ്കിപ്പനി പടരുന്നു. പനിബാധിച്ച് ചികില്‍സയിലായിരുന്ന പനിബാധിച്ച മാധ്യമപ്രവര്‍ത്തകന്‍ മരണത്തിന് കീഴടങ്ങി. ബി.ടി.വി ചാനലില്‍ ജോലി ചെയ്യുന്ന വീഡിയോ ജേണലിസ്റ്റ് നാഗേഷ് പാദു(32) ആണ് മരണപ്പെട്ടത്. ഒരാഴ്ച മുമ്പാണ് നാഗേഷിന് ഡെങ്കിപ്പനി ബാധിച്ചതായി കണ്ടെത്തിയത്.

<strong>കര്‍ണാടക വിശ്വാസ വോട്ട്; എംഎല്‍എമാരുടെ ആവശ്യം സുപ്രീംകോടതി തള്ളി</strong>കര്‍ണാടക വിശ്വാസ വോട്ട്; എംഎല്‍എമാരുടെ ആവശ്യം സുപ്രീംകോടതി തള്ളി

മംഗളൂരു കെ.എം.സി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനാല്‍ മരുന്നിനോട് പ്രതികരിക്കുന്നതില്‍ പരാജയപ്പെട്ട് ഗുരുതരാവസ്ഥയിലായിരുന്നു. ഞായറാഴ്ച വൈകീട്ടോടെയാണ് മരണപ്പെട്ടത്. ദക്ഷിണ കന്നഡ ജില്ലയില്‍ കഴിഞ്ഞദിവസങ്ങളില്‍ 24 പേരെ കടുത്ത പനി ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു.

Nagesh padu

ഇതില്‍ 22 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച് മംഗളൂരുവില്‍ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം ഇപ്പോള്‍ 426 ആയി ഉയര്‍ന്നു.

English summary
Dengue Fever in Mangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X