കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

5 പേരുടെ മരണത്തിനിടയാക്കിയ സംഭവസ്ഥലം ജില്ലാ പോലീസ് ചീഫ് സന്ദർശിച്ചു

  • By Desk
Google Oneindia Malayalam News

ഉപ്പള: നയാബസാർ ദേശീയ പാതയിൽ ഇന്ന് രാവിലെ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ച സംഭവസ്ഥലം ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ്, ഡി.വൈ.എസ്.പി സുകുമാരൻ, സി.ഐ പ്രേംസദൻ എന്നിവർ സന്ദർശിച്ചു. ഇന്ന് നയാബസാറിൽ നാട്ടുകാരും വ്യാപാരികളും കരിദിനമായി ആചരിച്ചു. 13 പേരായിരുന്നു ജീപ്പിലുണ്ടായിരുന്നത് ഇതിൽ 3 സ്ത്രീകളും 2 പുരുഷന്മാരുമാണ് മരിച്ചത്. ബി ഫാത്തിമ, നസീമ, അസ്മ, ഇംതിയാസ്, മുഷ്താഖ് എന്നിവരാണ് മരിച്ചത്. ബീഫാത്തിമയുടെ പാലക്കാടുള്ള മകളുടെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞ് വരുമ്പോഴായിരുന്നു അപകടം നടന്നത്.

പോലീസും, നാട്ടുകാരും, ഫയർഫോഴ്‌സും മണിക്കൂറുകളോളം പണിപെട്ടാണ് വണ്ടിയിൽ നിന്നും ആളുകളെ പുറത്തെടുത്തത്. ഡി.വൈ.എസ്.പി സുകുമാരൻ, കുമ്പള സി.ഐ പ്രേംസദൻ, മഞ്ചേശ്വരം എസ്.ഐ ഷാജി, അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെയും, ജില്ലാ പഞ്ചായത്ത് അംഗം ഹർഷദ് വോർക്കാടി ഇവരുടെ ഇടപെടലിനെ തുടർന്നാണ് മൃതദേഹം പോസ്റ്റുമാട്ടം വേഗത്തിലാക്കി ബന്ധുക്കൾക്ക് വിട്ട് കൊടുത്തത്.

news1

ഫയർഫോഴ്‌സിന്റെ പക്കൽ ആവശ്യത്തിന് സാധനങ്ങൾ ഇല്ലാത്തത് രക്ഷാപ്രവർത്തനത്തിന് നേരിയ തടസ്സം നേരിട്ടിരുന്നു. അപകടങ്ങൾ പതിവാകുന്ന ദേശീയ പാതയിൽ ഇത്തരത്തിൽ ഫയർഫോഴ്‌സിന്റെ കയ്യിൽ അവശ്യ സാധനങ്ങൾ ഇല്ലാത്തത് അധികാരികളുടെ വീഴ്ച്ച തന്നെയാണ്.

English summary
District police chief visited the murder location,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X