കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിജെപി ജില്ലാ സെക്രട്ടറിയെ ഇടിച്ചു, സംസ്ഥാന സമിതി അംഗം പുറത്ത്; ഞെട്ടിക്കുന്ന സംഭവങ്ങള്‍... നടപടി ഇങ്ങനെ

Google Oneindia Malayalam News

കാസര്‍കോട്: കേരളത്തിലെ ബിജെപിയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. സംസ്ഥാന തലത്തില്‍ കടുത്ത പ്രതിസന്ധിയിലാണ് പാര്‍ട്ടി ഉള്ളത്. അതിനിടയില്‍ ആണ് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ കാസര്‍കോട് നിന്ന് ഞെട്ടിക്കുന്ന ചില വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

ശോഭയോടുള്ള അവഗണനയിൽ പ്രതികരിച്ച് കൃഷ്ണദാസ്,സുരേന്ദ്രനെ കുറിച്ചുള്ള ചോദ്യത്തിനും പ്രതികരണം, സുരക്ഷിത നിലപാട്ശോഭയോടുള്ള അവഗണനയിൽ പ്രതികരിച്ച് കൃഷ്ണദാസ്,സുരേന്ദ്രനെ കുറിച്ചുള്ള ചോദ്യത്തിനും പ്രതികരണം, സുരക്ഷിത നിലപാട്

ചെന്നിത്തലയ്ക്ക് ഹരിപ്പാടിൽ തോല്‍ക്കുമെന്ന ഭീതി, സിപിഎമ്മിന് ദാസ്യവേല ചെയ്യുന്നു; തുറന്നടിച്ച് കെ സുരേന്ദ്രൻചെന്നിത്തലയ്ക്ക് ഹരിപ്പാടിൽ തോല്‍ക്കുമെന്ന ഭീതി, സിപിഎമ്മിന് ദാസ്യവേല ചെയ്യുന്നു; തുറന്നടിച്ച് കെ സുരേന്ദ്രൻ

ബിജെപി ജില്ലാ സെക്രട്ടറിയെ സംസ്ഥാന സമിതി അംഗം മര്‍ദ്ദിച്ചു എന്നാണ് വാര്‍ത്ത. ഇതേ തുടര്‍ന്ന് സംസ്ഥാന സമിതി അംഗത്തിനെതിരെ നടപടി സ്വീകരിച്ചു എന്നും പറയുന്നു. എന്തായാലും കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതിയിലാണ് ബിജെപി ഇപ്പോഴുള്ളത്. വിശദാംശങ്ങള്‍ നോക്കാം...

പി രമേശനെ നീക്കി

പി രമേശനെ നീക്കി

ബിജെപി സംസ്ഥാന സമിതി അംഗമായ പി രമേശനെ ആണ് സ്ഥാനത്ത് നിന്ന് നീക്കിയത്. ജില്ലാ സെക്രട്ടറി സുധാമ ഗോസാഡയെ മര്‍ദ്ദിച്ചു എന്ന പരാതിയില്‍ ആണ് നടപടിയെന്നാണ് റിപ്പോര്‍ട്ടര്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിജെപിയുടെ ജില്ലയിലെ മുതിര്‍ന്ന നേതാവാണ് പി രമേശന്‍.

കൈയ്യാങ്കളി

കൈയ്യാങ്കളി

ദേശീയ സമിതി അംഗമായ സികെ പത്മനാഭന്‍ ആയിരുന്നു പി രമേശനെതിരെയുള്ള നടപടി പ്രഖ്യാപിച്ചത്. എന്നാല്‍ രമേശന്റെ വാദം കേള്‍ക്കാതെ ആയിരുന്നു ഈ നടപടി എന്നും രമേശന്റെ വാദം അവതരിപ്പിക്കാന്‍ അനുമതി നല്‍കിയില്ല എന്നും ആക്ഷേപമുണ്ട്. ഇത് ഒടുവില്‍ കൈയ്യാങ്കളില്‍ ആണ് അവസാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രസിഡന്റിനോട് പറഞ്ഞോളാന്‍

പ്രസിഡന്റിനോട് പറഞ്ഞോളാന്‍

രമേശന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് ബിജെപി സംസ്ഥാന അധ്യക്ഷനെ അറിയിച്ചോളാന്‍ ആണ് സികെ പത്മനാഭന്‍ പറഞ്ഞത് എന്നാണ് വിവരം. ഇതാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കുന്നതിലേക്ക് നയിച്ചത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

കാസര്‍കോട് ജില്ല

കാസര്‍കോട് ജില്ല

ബിജെപിയ്ക്ക് കേരളത്തില്‍ ഏറ്റവും സ്വാധീനമുള്ള ജില്ലയാണ് കാസര്‍കോട് കഴിഞ്ഞ തവണ ിയമസഭ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ രണ്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയത് ബിജെപി ആയിരുന്നു. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 4 പഞ്ചായത്തുകളില്‍ ഭരണം പിടിക്കുകയും ചെയ്തിരുന്നു.

ഇത്തവണ തിരിച്ചടി

ഇത്തവണ തിരിച്ചടി

എന്നാല്‍ ഇത്തവണ കാസര്‍കോട് ജില്ലയില്‍ ബിജെപിയ്ക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴത്തെ പ്രശ്‌നങ്ങളിലേക്ക് വഴിവച്ചതും അത് തന്നെ ആയിരുന്നു. വിഭാഗീയ പ്രശ്‌നങ്ങളാണ് പ്രകടനം മോശമാകാന്‍ കാരണം എന്നാണ് വിലയിരുത്തല്‍.

രമേശന്റെ ഭൂരിപക്ഷം

രമേശന്റെ ഭൂരിപക്ഷം

പി രമേശന്‍ കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ നിന്ന് മത്സരിച്ച് ജയിച്ച ആളാണ്. എന്നാല്‍ ഇത്തവണ രമേശന്റെ ഭൂരിപക്ഷം കുറഞ്ഞുവെന്നാണ് ആക്ഷേപം. അതിന് വഴിവച്ചത് വിഭാഗീയത ആണെന്നും പറയുന്നു. എന്നാല്‍ അത് മാത്രമല്ല പ്രശ്‌നം. നഗരസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിന്റെ സ്ഥാനത്ത് നിന്നും രമേശിനെ മാറ്റി എന്നതാണ് പ്രശ്‌നം രൂക്ഷമാക്കിയത്.

വിജയ പ്രതീക്ഷ

വിജയ പ്രതീക്ഷ

നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും അധികം വിജയ പ്രതീക്ഷ വയ്ക്കുന്ന രണ്ട് മണ്ഡലങ്ങള്‍ കാസര്‍കോട് ജില്ലയില്‍ ആണ്. മഞ്ചേശ്വരവും കാസര്‍കോടും. മഞ്ചേശ്വരത്ത് 2016 ല്‍ 89 വോട്ടുകള്‍ക്കായിരുന്നു ഭരണം നഷ്ടപ്പെട്ടത്. കാസര്‍കോട് എല്‍ഡിഎഫിന് മുന്നില്‍ രണ്ടാം സ്ഥാനത്ത് എത്താനും ബിജെപിയ്ക്ക് കഴിഞ്ഞിരുന്നു.

ഇടപെടല്‍

ഇടപെടല്‍

പി രമേശന്‍ ഇടഞ്ഞുനിന്നാല്‍ അത് കാസര്‍കോട് ജില്ലയില്‍ ബിജെപിയ്ക്ക് തിരിച്ചടിയാകും. അതുകൊണ്ട് തന്നെ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് നീക്കമുണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

English summary
District Secretary manhandled, disciplinary action against state committee member- sever factionalism in Kasaragod BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X