ജില്ലയില്‍ നിയമിച്ച ന്യൂറോളജിസ്റ്റ് , സൈക്യാട്രിസ്റ്റ് എന്നിവരെ തിരികെ കൊണ്ടുവരും: മന്ത്രി
കാസർഗോഡ്; എന്റോസൾഫൻ ദുരിത ബാധിതരുടെ ചികിത്സയ്ക്കായി നിയമിച്ച ന്യൂറോളജിസ്റ്റ് , സൈക്യാട്രിസ്റ്റ് എന്നിവരെ തിരികെ കൊണ്ടുവരുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു. രണ്ട് ന്യൂറോളജിസ്റ്റ്, ഒരു സൈക്യാട്രിസ്റ്റ് എന്നിവര്‍ വര്‍ക്കിങ് അറേഞ്ച്‌മെന്ററില്‍ മറ്റു ജില്ലകളില്‍ ജോലി ചെയ്തു വരികയാണെന്നും ഇവരെ അടിയന്തരമായി ജില്ലയിലേക്ക് തിരികെ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.എന്‍ഡോസള്‍ഫാന്‍ദുരിതബാധിതരുടെ പുനരധിവാസത്തിനും ഏകോപനത്തിനുമുള്ള ജില്ലാതലസെല്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഇവരുടെ അഭാവത്തില്‍ ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനുഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമാണെന്ന് വ്യക്തമായിട്ടുണ്ട്. ജില്ലയില്‍ ദുരിതബാധിതര്‍ക്കുവേണ്ടി നിയമിച്ച ഡോക്ടര്‍മാര്‍ ഇവിടെ ജോലി ചെയ്യേണ്ടതാണ്,മന്ത്രി പറഞ്ഞു.
Recommended Video

ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സയ്ക്ക് രണ്ട് കോടിരൂപ ദേശീയ ആരോഗ്യദൗത്യം കാഞ്ഞങ്ങാടിന് സാമൂഹ്യ നീതി വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍വകമാറ്റി അനുവദിച്ചതായി യോഗത്തില്‍ അറിയിച്ചു.
സത്യസായി ട്രസ്റ്റ് എന്‍മകജെ വില്ലേജില്‍ നിര്‍മ്മിച്ച 36 വീടുകളും ട്രസ്റ്റ് പുല്ലൂര്‍-പെരിയയില്‍ നിര്‍മ്മിച്ച് വിതരണത്തിന് ശേഷം ബാക്കിയുള്ള ഒന്‍പത് വീടും ഉള്‍പ്പെടെയുള്ള 45 വീടുകളില്‍ 42 വീടുകള്‍ക്ക് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തി. പ്ലോട്ട് അടിസ്ഥാനത്തില്‍ വീടുകള്‍ ലഭിച്ച ഗുണഭോക്താക്കള്‍ക്ക് പട്ടയം നല്‍കുന്നതിന് അതത് തഹസില്‍ദാര്‍മാര്‍ക്ക് യോഗം നിര്‍ദേശം നല്‍കി. .പട്ടയം ലഭിച്ച് ഒരു മാസത്തിനകം അനുവദിച്ച പ്ലോട്ടില്‍ ഗുണഭോക്താവ് താമസം ആരംഭിക്കാത്ത പക്ഷം പട്ടയം റദ്ദ് ചെയ്യും.
വീട് ലഭിച്ചവര്‍ വെള്ളം, വൈദ്യൂതി എന്നിവ ലഭിക്കുന്നതിനായി അപേക്ഷ ബന്ധപ്പെട്ട ഓഫീസുകളില്‍ സമര്‍പ്പിക്കണം.ഇതിനുള്ള സാമ്പത്തിക-സാങ്കേതിക സഹായം റവന്യൂ വകുപ്പ് നല്‍കാനും യോഗം തീരുമാനിച്ചു.
സാഫല്യം പദ്ധതി പ്രകാരം വെള്ളരിക്കുണ്ട് താലൂക്കിലെ പരപ്പ വില്ലേജില്‍ ഭവന
നിര്‍മ്മാണ പ്രവൃത്തികള്‍ നവംബര്‍ 23 ന് ആരംഭിക്കുമെന്ന് സത്യസായിട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ അറിയിച്ചതായി യോഗം രേഖപ്പെടുത്തി
217 കോടി രൂപ സര്‍ക്കാറിനോട് ആവശ്യപ്പെടും
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സഹായധനം അനുവദിക്കാന്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നടപ്പിലാക്കുന്നതിന് വേണ്ടി 217 കോടി രൂപ സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ എന്‍ഡോസള്‍ഫാന്‍ സെല്ല് യോഗം തീരുമാനിച്ചു.സുപ്രീംകോടതി ഉത്തരവ് പ്രകാരം കിടപ്പ് രോഗികള്‍,ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍,ഭിന്നശേഷിക്കാര്‍,അര്‍ബുദ രോഗികള്‍,മറ്റുള്ളവര്‍ എന്നീ അഞ്ച് കാറ്റഗറികളിലായിട്ടാണ് ധനസഹായം അനുവദിക്കുന്നത്.












Click it and Unblock the Notifications