കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജില്ലയില്‍ നിയമിച്ച ന്യൂറോളജിസ്റ്റ് , സൈക്യാട്രിസ്റ്റ് എന്നിവരെ തിരികെ കൊണ്ടുവരും: മന്ത്രി

Google Oneindia Malayalam News

കാസർഗോഡ്; എന്റോസൾഫൻ ദുരിത ബാധിതരുടെ ചികിത്സയ്ക്കായി നിയമിച്ച ന്യൂറോളജിസ്റ്റ് , സൈക്യാട്രിസ്റ്റ് എന്നിവരെ തിരികെ കൊണ്ടുവരുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു. രണ്ട് ന്യൂറോളജിസ്റ്റ്, ഒരു സൈക്യാട്രിസ്റ്റ് എന്നിവര്‍ വര്‍ക്കിങ് അറേഞ്ച്‌മെന്ററില്‍ മറ്റു ജില്ലകളില്‍ ജോലി ചെയ്തു വരികയാണെന്നും ഇവരെ അടിയന്തരമായി ജില്ലയിലേക്ക് തിരികെ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.എന്‍ഡോസള്‍ഫാന്‍ദുരിതബാധിതരുടെ പുനരധിവാസത്തിനും ഏകോപനത്തിനുമുള്ള ജില്ലാതലസെല്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ഇവരുടെ അഭാവത്തില്‍ ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനുഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമാണെന്ന് വ്യക്തമായിട്ടുണ്ട്. ജില്ലയില്‍ ദുരിതബാധിതര്‍ക്കുവേണ്ടി നിയമിച്ച ഡോക്ടര്‍മാര്‍ ഇവിടെ ജോലി ചെയ്യേണ്ടതാണ്,മന്ത്രി പറഞ്ഞു.

Recommended Video

cmsvideo
Ernakulam മാര്‍ക്കറ്റ് കോവിഡ് കാരണം അടച്ചു | Oneindia Malayalam
e chandrashekhar

ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സയ്ക്ക് രണ്ട് കോടിരൂപ ദേശീയ ആരോഗ്യദൗത്യം കാഞ്ഞങ്ങാടിന് സാമൂഹ്യ നീതി വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍വകമാറ്റി അനുവദിച്ചതായി യോഗത്തില്‍ അറിയിച്ചു.

സത്യസായി ട്രസ്റ്റ് എന്‍മകജെ വില്ലേജില്‍ നിര്‍മ്മിച്ച 36 വീടുകളും ട്രസ്റ്റ് പുല്ലൂര്‍-പെരിയയില്‍ നിര്‍മ്മിച്ച് വിതരണത്തിന് ശേഷം ബാക്കിയുള്ള ഒന്‍പത് വീടും ഉള്‍പ്പെടെയുള്ള 45 വീടുകളില്‍ 42 വീടുകള്‍ക്ക് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തി. പ്ലോട്ട് അടിസ്ഥാനത്തില്‍ വീടുകള്‍ ലഭിച്ച ഗുണഭോക്താക്കള്‍ക്ക് പട്ടയം നല്‍കുന്നതിന് അതത് തഹസില്‍ദാര്‍മാര്‍ക്ക് യോഗം നിര്‍ദേശം നല്‍കി. .പട്ടയം ലഭിച്ച് ഒരു മാസത്തിനകം അനുവദിച്ച പ്ലോട്ടില്‍ ഗുണഭോക്താവ് താമസം ആരംഭിക്കാത്ത പക്ഷം പട്ടയം റദ്ദ് ചെയ്യും.

വീട് ലഭിച്ചവര്‍ വെള്ളം, വൈദ്യൂതി എന്നിവ ലഭിക്കുന്നതിനായി അപേക്ഷ ബന്ധപ്പെട്ട ഓഫീസുകളില്‍ സമര്‍പ്പിക്കണം.ഇതിനുള്ള സാമ്പത്തിക-സാങ്കേതിക സഹായം റവന്യൂ വകുപ്പ് നല്‍കാനും യോഗം തീരുമാനിച്ചു.
സാഫല്യം പദ്ധതി പ്രകാരം വെള്ളരിക്കുണ്ട് താലൂക്കിലെ പരപ്പ വില്ലേജില്‍ ഭവന
നിര്‍മ്മാണ പ്രവൃത്തികള്‍ നവംബര്‍ 23 ന് ആരംഭിക്കുമെന്ന് സത്യസായിട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ അറിയിച്ചതായി യോഗം രേഖപ്പെടുത്തി

217 കോടി രൂപ സര്‍ക്കാറിനോട് ആവശ്യപ്പെടും
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സഹായധനം അനുവദിക്കാന്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നടപ്പിലാക്കുന്നതിന് വേണ്ടി 217 കോടി രൂപ സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ എന്‍ഡോസള്‍ഫാന്‍ സെല്ല് യോഗം തീരുമാനിച്ചു.സുപ്രീംകോടതി ഉത്തരവ് പ്രകാരം കിടപ്പ് രോഗികള്‍,ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍,ഭിന്നശേഷിക്കാര്‍,അര്‍ബുദ രോഗികള്‍,മറ്റുള്ളവര്‍ എന്നീ അഞ്ച് കാറ്റഗറികളിലായിട്ടാണ് ധനസഹായം അനുവദിക്കുന്നത്.

വിദേശത്ത് നിന്ന് വന്ന 18 പേർക്ക് കൊവിഡ്; കാസർഗോഡ് ഇന്ന് 13 പേർക്ക് രോഗമുക്തിവിദേശത്ത് നിന്ന് വന്ന 18 പേർക്ക് കൊവിഡ്; കാസർഗോഡ് ഇന്ന് 13 പേർക്ക് രോഗമുക്തി

പിആർ വർക്കിന് 22 കോടിയെന്ന്;'ഇതാണോ നിങ്ങള്‍ പറയുന്ന പിആര്‍?'; സിപിഎമ്മിന് മറുപടിയുമായി ഉമ്മൻചാണ്ടിപിആർ വർക്കിന് 22 കോടിയെന്ന്;'ഇതാണോ നിങ്ങള്‍ പറയുന്ന പിആര്‍?'; സിപിഎമ്മിന് മറുപടിയുമായി ഉമ്മൻചാണ്ടി

ബിജെപി അവസാനിപ്പിച്ചിടത്ത് ഡികെ ശിവകുമാർ തുടങ്ങും!! 54 സീറ്റ്, ലിംഗായത്ത് വോട്ടും പെട്ടിയിലാവുംബിജെപി അവസാനിപ്പിച്ചിടത്ത് ഡികെ ശിവകുമാർ തുടങ്ങും!! 54 സീറ്റ്, ലിംഗായത്ത് വോട്ടും പെട്ടിയിലാവും

English summary
Doctors appointed in kasargod will bring back soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X