കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നായയെ പിടിക്കുമോ? 500 രൂപ കൂലി; അപേക്ഷിക്കുന്നവർക്ക് പ്രത്യേക പരിശീലനവും

Google Oneindia Malayalam News

കാസർഗോഡ്: തെരുവ് നായ്ക്കളുടെ വാക്‌സിനേഷന് ജില്ലാതലത്തില്‍ പ്രത്യേക ടീമിനെ രൂപീകരിക്കുന്നു. സ്‌പെഷ്യല്‍ ട്രെയിനിംഗ് ഫോര്‍ ആനിമല്‍ റെസ്‌ക്യൂ ടീം (സ്റ്റാര്‍ട്ട് ) പദ്ധതിക്ക് കീഴില്‍ മിഷന്‍ വാരിയേഴ്‌സ് എന്ന പേരില്‍ വളണ്ടിയേഴ്‌സിനെ അണിനിരത്തും. ജില്ലയിൽ തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.

 dogs1-1579670203-1662998528-1663523085.jpg -Properties Reuse Image

തെരുവനായ്ക്കള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള ടീമില്‍ ഉള്‍പ്പെടാന്‍ താല്‍പര്യമുള്ളവര്‍ക്കായി അപേക്ഷ ക്ഷണിക്കും. അതാത് പഞ്ചായത്തിലെ സര്‍ക്കാര്‍ മൃഗാശുപത്രിയില്‍ അപേക്ഷ നല്‍കണം. വളണ്ടിയേഴ്സിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ഏര്‍പ്പെടുത്തും. തുടര്‍ന്ന് ജില്ലാ അടിസ്ഥാനത്തില്‍ യോഗ്യരായവരെ തെരഞ്ഞെടുക്കും. സെപ്റ്റംബര്‍ 30 നുള്ളില്‍ അപേക്ഷ സ്വീകരിച്ച് ഒക്ടോബര്‍ പത്തിനുള്ളില്‍ ഇവര്‍ക്കുള്ള പരിശീലനം നടത്തും. കണ്ണൂരിലുള്ള ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററിലായിരിക്കും പരിശീലനം.

തുടർച്ചയായി ഹോൺ മുഴക്കി; വാതിൽ തുറന്നപ്പോൾ ആയുധങ്ങളുമായി കയറി മോഷണം, നഷ്ടമായത് വജ്രാഭരണമടക്കംതുടർച്ചയായി ഹോൺ മുഴക്കി; വാതിൽ തുറന്നപ്പോൾ ആയുധങ്ങളുമായി കയറി മോഷണം, നഷ്ടമായത് വജ്രാഭരണമടക്കം

. തെരുവുനായ്ക്കള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള പരിശീലനം നല്‍കിക്കഴിഞ്ഞാല്‍ ഇവരെ പഞ്ചായത്തുകളിലേക്ക് വിന്യസിക്കും. ഇവര്‍ക്കുള്ള വാഹനം, ജീവന്‍ രക്ഷാ മാര്‍ഗങ്ങള്‍, മരുന്നുകള്‍, യൂണിഫോം, തിരിച്ചറിയല്‍ കാര്‍ഡ്, അനുബന്ധ ഉപകരണങ്ങള്‍ തുടങ്ങിയവ ജില്ലാ പഞ്ചായത്ത് നല്‍കും. ഒരു നായയെ പിടിച്ച് വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തിക്കുന്നതിന് വളണ്ടിയര്‍ക്ക് അഞ്ഞൂറ് രൂപ ലഭിക്കും. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കും. തെരുവുനായകള്‍ക്ക് ഭക്ഷണം ലഭ്യമാക്കാന്‍ കമ്യൂണിറ്റി കിച്ചണ്‍ മാതൃക പഞ്ചായത്ത് തലത്തില്‍ പരീക്ഷിക്കും.പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകളിലും വീടുകളിലും അവശേഷിക്കുന്ന ഭക്ഷണം ശേഖരിച്ച് തെരുവുനായകള്‍ക്ക് നല്‍കും.

'കേരളം കത്തുമ്പോള്‍ മുഖ്യന്‍ ചെണ്ടകൊട്ടുന്നു, മറ്റൊരു മഹാന്‍ കണ്ടെയ്‌നറില്‍ ഉറങ്ങുന്നു'; പരിഹസിച്ച് മുരളീധരന്‍'കേരളം കത്തുമ്പോള്‍ മുഖ്യന്‍ ചെണ്ടകൊട്ടുന്നു, മറ്റൊരു മഹാന്‍ കണ്ടെയ്‌നറില്‍ ഉറങ്ങുന്നു'; പരിഹസിച്ച് മുരളീധരന്‍

ഡെലിവറി ബോയിക്ക് വേണ്ടത് ബുള്ളറ്റ്, 2 കോടി കൊടുത്താൽ സിനിമയിൽ ചാൻസ്..;ആവശ്യങ്ങളിൽ നട്ടം തിരിഞ്ഞ് അനൂപ്ഡെലിവറി ബോയിക്ക് വേണ്ടത് ബുള്ളറ്റ്, 2 കോടി കൊടുത്താൽ സിനിമയിൽ ചാൻസ്..;ആവശ്യങ്ങളിൽ നട്ടം തിരിഞ്ഞ് അനൂപ്

English summary
Dog catchers needed, 500 rupees wages; Special training for applicants
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X