കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോട്ടെ അധ്യാപികയുടെ മരണം: സഹപ്രവർത്തകനായ ചിത്രകലാ അധ്യാപകൻ അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

കാസര്‍ഗോഡ്: കടൽത്തീരത്ത് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവുമായി ബന്ധപ്പെട്ട സ്‌കൂളിലെ ഡ്രോയിങ് അധ്യാപകനായ വെങ്കിട്ട രമണ കാരന്തരയെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു. സഹപ്രവർത്തകയായ അധ്യാപികയെ ഇയാൾ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയതിനുശേഷം മൃതദേഹം കടലില്‍ തള്ളുകയായിരുന്നു.

കെപിസിസി ജംബോ പട്ടികയ്ക്കെതിരെ കെവി തോമസ്;ഒരാൾക്ക് ഒരു പദവി നടപ്പിലാക്കണം, എണ്ണം കൂട്ടുന്നത് ശരിയല്ലകെപിസിസി ജംബോ പട്ടികയ്ക്കെതിരെ കെവി തോമസ്;ഒരാൾക്ക് ഒരു പദവി നടപ്പിലാക്കണം, എണ്ണം കൂട്ടുന്നത് ശരിയല്ല

വെങ്കട്ടരമണയുടെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ നിന്നും രൂപശ്രീയുടെതെന്ന് കരുതുന്ന മുടി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. വാഹനത്തിലാണ് മൃതദേഹം കടല്‍ക്കരയില്‍ എത്തിയതെന്നാണ് സൂചന. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് സ്‌കൂളില്‍ പോയ രൂപശ്രീയെ കാണാതായത്. വെള്ളിയാഴ്ച ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കിയിരുന്നു.

roopasree-1

അന്വേഷണം നടക്കുന്നതിനിടെ ശനിയാഴ്ച രാവിലെ പെര്‍വാഡ് കടപ്പുറത്താണ് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. തലമുടി പൂര്‍ണ്ണമായി കൊഴിഞ്ഞ നിലയില്‍ വിവസ്ത്രയായ നിലയിലായിരുന്നു മൃതദേഹം. ഇതോടെ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ വിദഗ്ധ പോസ്റ്റ്മോര്‍ട്ടത്തില്‍ മുങ്ങി മരണമാണെന്ന് തെളിഞ്ഞിരുന്നു. ആദ്യം മഞ്ചേശ്വരം പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

English summary
Drawing teacher arrested in teacher's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X