ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍, പിടിയിലായത് വാഹന പരിശോധനക്കിടെ
കാസര്‍കോട്: ലക്ഷങ്ങള്‍ വിലമതിക്കുന്ന എംഡിഎംഎ മയക്കുമരുന്നുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. നുള്ളിപ്പാടിയിലെ റബിയത്താ(32)ണ് പിടിയിലായത്. കാസര്‍കോട് ടൗണ്‍ എസ് ഐ മെല്‍വിന്‍ ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്ത്.
ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ നുള്ളിപ്പാടിയില്‍ നടന്ന വാഹന പരിശോധനക്കിടെയാണ് റബിയത്തിനെ പിടികൂടിയത്. ഇയാളില്‍നിന്നും 250 ഗ്രാം എം.ഡി.എം എ മയക്കുമരുന്ന് കണ്ടെടുത്തു. യുവാവ് സഞ്ചരിക്കുകയായിരുന്ന സ്വിഫ്റ്റ് കാറും പോലീസ് കസ്റ്റഡയിലെടുത്തു.

വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്നെത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് റാബിത്തെന്ന് പോലീസ് പറഞ്ഞു. രഹസ്യവിവരത്തെ തുടര്‍ന്ന് ദിവസങ്ങളായി പോലീസ് വലവിരിച്ചുവരികയായിരുന്നു. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.












Click it and Unblock the Notifications