കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഔഫിന് കുത്തേറ്റത് ഹൃദയമധമനിയിൽ: മരണകാരണമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, രക്തംവാർന്നു മരിച്ചെന്ന്

Google Oneindia Malayalam News

കാസർഗോഡ്: ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫിന്റെ മരണകാരണം ഹൃദയധമനിയിലേറ്റ കുത്തെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിർണ്ണായക വിവരങ്ങൾ. ബുധനാഴ്ച രാത്രി 10 മണിയോടെ പഴയ കടപ്പുറം സ്വദേശിയായ ഡിവൈഎഫ്ഐ പ്രവർത്തകനായ ഔഫ് എന്ന അബ്ദുൾ റഹ്മാനെ മുസ്ലിം ലീഗ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്. സംഘർഷത്തിനിടെ മുസ്ലിം ലീഗ് പ്രവർത്തകനും പരിക്കേറ്റിരുന്നു.

എല്‍ഡിഎഫില്‍ പുതിയ തര്‍ക്കത്തിന് തുടക്കമിട്ട് ജോസ് കെ മാണി; പ്രസിഡന്റ് സ്ഥാനം 5 വർഷവും വേണംഎല്‍ഡിഎഫില്‍ പുതിയ തര്‍ക്കത്തിന് തുടക്കമിട്ട് ജോസ് കെ മാണി; പ്രസിഡന്റ് സ്ഥാനം 5 വർഷവും വേണം

 ഹൃദയധമനിക്ക് മുറിവേറ്റു

ഹൃദയധമനിക്ക് മുറിവേറ്റു

കുത്തേറ്റതോടെ ഔഫിന്റെ ഹൃദയധമനിയിലേറ്റ മുറിവാണ് മരണകാരണമായതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതിവേഗം രക്തം വാർന്ന് മരിക്ക് ഉടൻ മരണം സംഭവിക്കാൻ ഇത് കാരണമായെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഒറ്റക്കുത്തിൽ തന്നെ ശ്വാസകോശം തുളച്ചു കയറിയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

സാക്ഷി മൊഴി നിർണ്ണായകം

സാക്ഷി മൊഴി നിർണ്ണായകം

ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ്‌ അബ്‌ദുഹ്‌മാനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യൂത്ത്‌ലീഗ്‌ നേതാവടക്കം മൂന്ന്‌ പേർക്കെതിരെ പൊലീസ്‌ കേസെടുത്തിട്ടുണ്ട്. മൂന്ന് പേരെ ഇതിനകം കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുമുണ്ട്. ഒളിവിൽ കഴിഞ്ഞിരുന്ന കല്ലൂരാവി സ്വദേശി, ഹസൻ, ഇസ്ഹാക്ക്, ഇർഷാദ് എന്നിവരാണ് നിലവിൽ പോലീസ് കസ്റ്റഡിയിലുള്ളത്. യൂത്ത്‌ ലീഗ്‌ കാഞ്ഞങ്ങാട്‌ മുൻസിപ്പൽ സെക്രട്ടറി ഇർഷാദിനെയാണ് പൊലീസ് പ്രതി ചേർത്തിട്ടുള്ളത്. ഇയാൾ പരിക്കുകളോടെ മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇയാളെയും കാഞ്ഞങ്ങാടേക്ക് എത്തിച്ചിട്ടുണ്ട്. സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന് ഇസ്ഹാക്ക് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

കൂടുതൽ പേർ പ്രതികൾ

കൂടുതൽ പേർ പ്രതികൾ

കൊലക്കേസിലെ കേസിലെ മുഖ്യസാക്ഷി ഷുഹൈബ് മൊഴിയിൽ പരാമർശിച്ചിട്ടുള്ള മുണ്ടത്തോട് സ്വദേശികളെയായിരിക്കും ആദ്യം പ്രതിചേർക്കുക. അതേ സമയം കസ്റ്റഡിയിലെടുത്തിട്ടുള്ള പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്. ഔഫ് അബ്ദുൾ റഹ്മാന്റെ സുഹൃത്ത്‌ റിയാസിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഔഫിനെ ആശുപത്രിയിലെത്തിച്ചത് റിയാസ് ആയിരുന്നു. കല്ലൂരാവി യൂണിറ്റ് കമ്മിറ്റിയംഗമാണ്‌ ഔഫ് അബ്ദുറഹ്മാൻ .

മേഖലയിൽ സംഘർഷം

മേഖലയിൽ സംഘർഷം


ഓഫിന്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞതിന് പിന്നാലെയാണ് കാഞ്ഞങ്ങാട് മേഖലയിൽ സംഘർഷമുണ്ടായത്. കാഞ്ഞങ്ങാട് കല്ലൂരാവി മേഖലയിൽ വ്യാഴാഴ്ച രാത്രി ബസ് കാത്തിരിപ്പ് കേന്ദ്രവും മുസ്ലിം ലീഗ് ഓഫീസും തല്ലിത്തകർത്തിരുന്നു. ഇതോടെ പോലീസ് സ്ഥലത്തെത്തി ഗ്രനേഡ് പ്രയോഗിച്ചാണ് ആളുകളെ പിരിച്ചുവിട്ടത്. പോസ്റ്റ്മോർട്ടത്തിന് ശേഷം പരിയാരത്ത് നിന്ന് വിലാപയാത്രയായി എത്തിച്ച മൃതദേഹം കാലിക്കടവ്, ചെറുവത്തൂർ, നീലേശ്വരം, അലാമിപള്ളി, പുതിയ കോട്ട, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വെച്ച ശേഷമാണ് മൃതദേഹം പഴയ ജുമാ മസ്ജിദിൽ ഖബറടക്കിയത്.

Recommended Video

cmsvideo
കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ്; ലീഗിനുള്ളിൽ പ്രതിഷേധം ശക്തം

English summary
DYFI activist's death: Postmortem reveals resons for death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X