കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഔഫിന്റെ മൃതദേഹം സംസ്‌കരിച്ചു, രാഷ്ട്രീയ കൊലപാതകമെന്ന് പറയാനാവില്ലെന്ന് പോലീസ്!!

Google Oneindia Malayalam News

കാസര്‍കോട്: കാഞ്ഞങ്ങാട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുറഹ്മാന്റെ മൃതദേഹം സംസ്‌കരിച്ചു. അതേസമയം പോലീസ് ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് പറയാനാവില്ലെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം ഔഫിന്റെ സംസ്‌കാരത്തിന് വന്‍ ജനാവലിയാണ് ഉണ്ടായിരുന്നത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഔഫിന്റെ നാടായ പഴയ കടപ്പുറത്തെത്തിയിരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് ഔഫിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിച്ചത്. പഴയ കടപ്പുറം മുഹിയിദ്ദീന്‍ ജുമാ മസ്ജിദിലാണ് മൃതദേഹം കബറടക്കിയത്.

1

കഴിഞ്ഞ ദിവസം രാത്രിയോടെ ഔഫിന് നെഞ്ചില്‍ കുത്തേറ്റ് കൊല്ലപ്പെടുന്നത്. കേസിലെ മുഖ്യപ്രതി യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ സെക്രട്ടറി ഇര്‍ഷാദിന്റെ വീടിന് 200 മീറ്റര്‍ അകലെയാണ് കൊലപാതകം നടന്നത്. രണ്ട് ബൈക്കുകളിലായി വന്നിരുന്ന ഓഫിനെയും സുഹൃത്തുക്കളെയും ഇര്‍ഷാദ് അടക്കമുള്ള സംഘം ആക്രമിക്കുകയായിരുന്നു. ബൈക്കില്‍ ഔഫിനൊപ്പമുണ്ടായിരുന്ന മുഖ്യ സാക്ഷി ഷുഹൈബ് ഇക്കാര്യം മൊഴി നല്‍കിയിട്ടുണ്ട്. ഷുഹൈബിനും കാര്യമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ തിരിച്ചറിഞ്ഞ മൂന്ന് പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.

അതേസമയം രാഷ്ട്രീയ കൊലപാതകമാണോ ഇതെന്ന് ഈ ഘട്ടത്തില്‍ പോലീസ് സ്ഥിരീകരിക്കുന്നില്ല. ചില മതപരമായ തര്‍ക്കങ്ങളും മേഖലയില്‍ നിലനിന്നിരുന്നു. ഇക്കാര്യം കൂടി പോലീസ് പരിശോധിക്കുന്നുണ്ട്. കാഞ്ഞങ്ങാട് നഗരസഭയിലെ 35ാം വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഔഫിനെ ലീഗ് പ്രവര്‍ത്തകര്‍ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്നാണ് ആരോപണം. എപി സുന്നി വിഭാഗത്തിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് ഔഫ്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ മുസ്ലീം ലീഗിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ലീഗ് അക്രമത്തിന്റെ പാതയിലാണ്.തോല്‍വിയെ തുടര്‍ന്നാണിത്. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു സമസ്തയും ജമാഅത്തെ ഇസ്ലാമിയും കൊലപാതകത്തിനെതിരെ രംഗത്തെത്തി. രാഷ്ട്രീയ കൊലപാതകങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു.

English summary
dyfi worker murdered in kasargod cremated, police didnt confirm it a political murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X