കാസർഗോഡ് മലയോര മേഖലയിൽ ഭൂചലനം;നാശനഷ്ടങ്ങൾ ഇല്ല
കാസർഗോഡ്; മലയോര മേഖലയിലെ അതിർത്തി പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. വെള്ളരിക്കുണ്ട് താലൂക്കിൽ പനത്തൊടി വില്ലേജിൽ കല്ലേപ്പള്ളി ഭാഗത്താണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 7.45 ഓടെയായിരുന്നു കുലുക്കം ഉണ്ടായത്. വലിയ ശബ്ദത്തോടെ ചെറിയ രീതിയിലുള്ള പ്രകമ്പനം ആണ് ആണ് അനുഭവപ്പെട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു.

വലിയ നാശനഷ്ടങ്ങളോ വിള്ളലുകളോയൊന്നും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇക്കഴിഞ്ഞ ശനിയാഴ്ച മേഖലയിൽ സമാന രീതിയിലുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു. എന്നാൽ അന്ന് ഉണ്ടായതിനേക്കാൾ വലിയ ശബ്ദമാണ് ഇന്ന് ഉണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു.
'ദിസ് ഈസ് മൈ എന്റെർടെയിൻമെന്റ് എന്നാണോ? മഞ്ജു വാര്യരുടെ ഒരേ പൊളി ചിത്രങ്ങൾ.. വൈറൽ
അതേസമയം കണ്ണൂർ ജില്ലയിലെ ചെറുപുഴ ഭാഗത്തും നേരിയ തോതിൽ ഭൂചലനം ഉണ്ടായതായി റിപ്പോർട്ടുണ്ട്. ചെറുപുഴ , പാടിച്ചാല്‍, പ്രാപ്പൊയില്‍, കൊന്നക്കാട്, മാലോം, തയ്യേനി എന്നീ സ്ഥലങ്ങളിലാണ് കുലുക്കം ഉണ്ടായത്. വലിയ ഇടി മുഴക്കത്തോടെ ശബ്ദം ഉണ്ടായി.നാശനഷ്ടങ്ങൾ ഇല്ല. വീട്ടിൽ പാത്രങ്ങളും മറ്റു വസ്തുക്കൾക്കും ചലനമുണ്ടായാതായാണ് പ്രദേശവാസികൾ പറയുന്നത്.
കഴിഞ്ഞ ദിവസം കാസർഗോഡ് ജില്ലയിൽ സുള്ള്യ താലൂക്കിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. രാവിലെയോടെയായിരുന്നു ഭൂചലനം ഉണ്ടായത്. ഏകദേശം അഞ്ച് സെക്കന്റോളംചലനം നീണ്ടു നിന്നു. സംപാജെ, ഗൂനടുക്ക, അറന്തോട്, അഡ്ത്തലെ, സുള്ള്യ ടൗൺ തുടങ്ങി വിവിധ ഭാഗങ്ങളിലായിരുന്നു ഭൂചലനം ഉണ്ടായത്.
കുലുക്കം ഉണ്ടായതോടെ പ്രദേശത്തുള്ളവർ പരിഭ്രാന്തരായി വീടിന് പുറത്തേക്ക് ഇറങ്ങി ഓടിയിരുന്നു.ഭൂചനത്തിൽ ചില വീടുകൾക്ക് നേരിയ വിള്ളൽ വീണിരുന്നു. വിള്ളൽ ഉണ്ടായ ഗൂനടുക്കയിൽ ഉദ്യോഗസ്ഥർ സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു.












Click it and Unblock the Notifications