കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഞ്ഞംപൊതിക്കുന്ന് ഇക്കോ സെന്‍സിറ്റീവ് ആസ്ട്രോ ടൂറിസം ; ഉദ്ഘാടനം ഏഴിന്

Google Oneindia Malayalam News

കാസര്‍ഗോഡ്: കേരളത്തിലെ ആദ്യ ഇക്കോ സെന്‍സിറ്റീവ് ആസ്ട്രോ ടൂറിസം സെന്റര്‍ മഞ്ഞംപൊതിക്കുന്നില്‍ ഒരുങ്ങുന്നു. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി ഏഴിന് വൈകീട്ട് 4.30 ന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും.കാഞ്ഞങ്ങാട് നഗരത്തില്‍ നിന്നും വിളിപ്പിപ്പാടകലെയുള്ള മാവുങ്കാലിന് സമീപത്തുള്ള മഞ്ഞംപൊതിക്കുന്നിന്റെ പ്രകൃതി സൗന്ദര്യം നിലനിര്‍ത്തി കൊണ്ടായിരിക്കും വിനോദ സഞ്ചാരപദ്ധതി നടപ്പിലാക്കുക. മഞ്ഞംപൊതിക്കുന്നില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലുപരി സംഗീതത്തിന്റെ പാശ്ചാത്തലത്തില്‍ വര്‍ണ്ണാഭമായ ജലധാര, ബേക്കല്‍ കോട്ട, തൈക്കടപ്പുറം അഴിമുഖം, വിശാലമായ അറബിക്കടല്‍ എന്നിവയുടെ ദൂര കാഴ്ച കുന്നിന്‍മുകളില്‍ നിന്ന് ആസ്വദിക്കാനുള്ള ബൈനോക്കുലര്‍ സംവിധാനങ്ങള്‍, വാനനിരീക്ഷണത്തിനുള്ള ടെലിസ്‌കോപ്പ് എന്നിവ സ്ഥാപിക്കും. ഇരിപ്പിടങ്ങള്‍, സെല്‍ഫി പോയിന്റുകള്‍, ലഘുഭക്ഷണശാല, പാര്‍ക്കിങ് സൗകര്യം എന്നിവ പദ്ധതിയുടെ ഭാഗമായി സജ്ജീകരിക്കും.

manjampothikunnuplan-

രാത്രികാലങ്ങളിലെ ആകാശക്കാഴ്ചകള്‍

മഞ്ഞംപൊതിക്കുന്ന് ഇക്കോ സെന്‍സിറ്റീവ് ആസ്ട്രോ ടൂറിസം സെന്ററാകുന്നതോടെ മലമുകളില്‍ ആധുനിക ടെലിസ്‌കോപ്പ് സ്ഥാപിച്ച് രാത്രികാലങ്ങളില്‍ ആകാശക്കാഴ്ചകള്‍ ആസ്വദിക്കാന്‍ അവസരം ലഭിക്കും. റിസപ്ക്ഷന്‍ സോണ്‍, ഫ്ളവര്‍ സോണ്‍,പാര്‍ക്കിങ് സോണ്‍, ഫെസിലിലിറ്റി സോണ്‍, ഫൗണ്ടെയ്ന്‍ ആന്റ് ആസ്ട്രോ സേണ്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ആദ്യഘട്ടത്തില്‍ റിസപ്ക്ഷന്‍ ടൂറിസം വകുപ്പ് നല്‍കുന്ന ഫണ്ടില്‍ ബ്ലോക്കും ജലധാരയും പാര്‍ക്കിങ് ഏരിയയും പുല്ല് നിറഞ്ഞ കുത്തനെയുള്ള ചെരിവുകളും ടെലസ്‌കോപ്പും ബൈനോക്കുലറും മരത്തോപ്പുകളും ഫൗണ്ടെയ്ന്‍ പ്ലാസയും പദ്ധതിയുടെ ഭാഗമാകും. രണ്ടാം ഘട്ടത്തില്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിക്കും. 150 കാറുകള്‍ക്കും 20 ബസ്സുകള്‍ക്കും 500 ടു വീലറുകള്‍ക്കും ഒരേ സമയം പാര്‍ക്ക് ചെയ്യാവുന്ന പാര്‍ക്കിങ് സോണാണ് മഞ്ഞും പൊതുക്കുന്ന് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എത്തിച്ചേരാന്‍

കാസര്‍കോട് നഗരത്തില്‍ നിന്നും 31 കിലോമീറ്ററും കാഞ്ഞങ്ങാട് നിന്നും അഞ്ച് കിലോ മീറ്ററും മംഗലാപുരത്ത് നിന്നും 94 കിലോമീറ്ററുമാണ് മഞ്ഞുംപൊതിക്കുന്നിലേക്കുള്ള ദൂരം. എന്‍.എച്ച് 66 ലൂടെ എളുപ്പം പദ്ധതി പ്രദേശത്തേക്കെത്താം. കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്ട്ടില്‍ നിന്നും 92 കിലോമീറ്ററും കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബസ്റ്റാന്റില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ വീതവുമാണ് മഞ്ഞുംപൊതിക്കുന്നിലേക്കുള്ള ദൂരം.

യൂത്ത് ലീഗ് നൽകിയ പണം കേസിന്റെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു: ഉമർ ഫറൂഖി, വിവാദങ്ങൾക്ക് മറുപടിയൂത്ത് ലീഗ് നൽകിയ പണം കേസിന്റെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു: ഉമർ ഫറൂഖി, വിവാദങ്ങൾക്ക് മറുപടി

English summary
Eco Sensitive Astro Tourism; Inauguration on 7th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X