ശക്തമായ കാറ്റിലും മഴയിലും തകര്‍ന്നുവീഴുന്ന വെെദ്യുതി പോസ്റ്റുകളിൽ ഏറെയും കാലപ്പഴക്കമുള്ളതും ദ്രവിച്ചവായുമാണ്
കാസര്‍കോട്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും തകര്‍ന്നുവീണ വെെദ്യുതി പോസ്റ്റുകളിൽ ഏറെയും കാലപ്പഴക്കമുള്ളതും ദ്രവിച്ചവായുമാണ്. കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം, ബദിയടുക്ക, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍, ചീമേനി, വെള്ളരിക്കുണ്ട്, രാജപുരം, ചിറ്റാരിക്കാല്‍ തുടങ്ങിയ ഭാഗങ്ങളിലാണ് നിരവധി വൈദ്യുതി പോസ്റ്റുകൾ നിലം പതിച്ചത്. എന്നാൽ മഴവരുന്നതിന് മുമ്പേ തന്നെ അപകടാവസ്ഥയിലുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റിയിടണമെന്ന് വിവിധ പ്രദേശങ്ങളിലെ ജനങ്ങൾ ബന്ധപ്പെട്ടവരോട് പറഞ്ഞിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും ഒരു നീക്കവും ഉണ്ടായിരുന്നില്ല.
വൈദ്യുതി കമ്പികൾ കാറ്റില്‍ മരച്ചില്ലകളിൽ വീണും പലയിടങ്ങളിലും കമ്പികള്‍ പൊട്ടിയിട്ടുണ്ട് മാത്രമല്ല വൈദ്യുതി തൂണുകളും കമ്പികളും റോഡിലേക്ക് വീഴുന്നത് വൻ അപകടങ്ങൾക്ക് വഴിയൊരുക്കുകയാണ്. റോഡിലൂടെ പോകുന്ന വലുതും ചെറുതുമായ സ്‌കൂൾ വാഹങ്ങളും മറ്റ് സ്വകാര്യ വാഹങ്ങളും കാൽനട യാത്രക്കാരും ഇക്കാരണത്താല്‍ ഭീഷണിയിലാണ്. ഭീമനടി നല്ലോമ്പുഴ കെ.എസ്.ഇ.ബി. സബ്ഡിവിഷന് കീഴില്‍ മാത്രം 66 ഇലക്ട്രിക് പോസ്റ്റുകളാണ് തകര്‍ന്നു വീണത്. വൈദ്യുതി വിതരണം പാടെ നിലച്ച അവസ്ഥയാണ് ഇവിടെ .

അപകടാവസ്ഥ മുൻകൂട്ടി ചൂണ്ടി കാണിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാവാത്തതാണ് ഇത്തരത്തിലൊരു അവസ്ഥ ഉണ്ടാവാൻ കാരണം. ജില്ലയിലെ പല ഭാഗങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. തകര്‍ന്നു വീണ വൈദ്യുതി തൂണുകളും പൊട്ടി വീണ കമ്പികളും യഥാസമയം മാറ്റുന്നതില്‍ വരുന്ന കാലതാമസവും ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമാകുന്നു. കെ.എസ്.ഇ.ബി. ഓഫീസുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ നടത്തുന്നതിന് തടസ്സമാവുകയാണ്. വൈദ്യുതി തൂണുകള്‍ ദ്രവിച്ച നിലയില്‍ ഇപ്പോഴും തുടരുന്നതിനാല്‍ ജീവനും കൈയിൽ പിടിവച്ചാണ് പലരും അന്തിയുറങ്ങുന്നത്. ഇനിയും ശക്തമായ കാറ്റോ മഴയോ ഉണ്ടായാൽ അവയും നിലം പതിക്കും.
-
സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു, രൂപയുടെ കരുത്ത് നേട്ടമായി, ഇന്നത്തെ പവന് വില -
ബെംഗളൂരുവില്‍ ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണേ... പുതിയ നിയമവുമായി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
ഇറാന്റെ ഈ നീക്കം അമേരിക്ക പ്രതീക്ഷിച്ചില്ല; തിരിച്ചടി 3 ലക്ഷ്യത്തോടെ, ഏകോപനം നഷ്ടമായി യുഎസ് സേന -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം -
പൊങ്കാലയിട്ട ബിഗ് ബോസ് താരം റെനീഷ റഹിമാന്‍ സൈബർ ആക്രമണം; താരത്തിന്റെ മാസ് മറുപടി -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
വിജയ്-സംഗീത ദാമ്പത്യം കോടതിക്ക് പുറത്ത് തീര്‍ന്നേക്കും; വിജയ് ഓഫര്‍ ചെയ്ത തുക പുറത്ത് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും -
ജയസൂര്യ സ്ഥാനാര്‍ഥിയാകുമോ; അഖില്‍ മാരാര്‍ തൃക്കാക്കരയിലേക്ക്, ഓകെ പറയാതെ ശ്വേത മേനോനും












Click it and Unblock the Notifications