Get Updates
Get notified of breaking news, exclusive insights, and must-see stories!

പരിശീലനം പൂർത്തിയാക്കും മുൻപ് തൊഴിൽ; നിയമനം ലഭിച്ചത് 28 പേർക്ക്

കാസർകോഡ്: കാസർകോട് ജില്ലാ പഞ്ചായത്ത് പട്ടിക വർഗ്ഗ വികസന വകുപ്പ് തൊഴിൽനൈപുണ്യവികസന പദ്ധതിയിൽ ഉൾപ്പെടുത്തി തലശ്ശേരി എൻ ടി ടി എഫുമായി സഹകരിച്ച് നടപ്പിലാക്കിയ പരിശീലനം പൂർത്തീകരിച്ച 28 പേർക്കുള്ള നിയമന ഉത്തരവ് വിതരണം നടത്തി മന്ത്രി ഒ ആർ കേളു . പട്ടിക വർഗ്ഗ കുടുംബങ്ങളുടെ പട്ടിണി മാറ്റുന്നതിന് നടത്തുന്നജില്ലാ പഞ്ചായത്തിൻറെ ദീർഘവീക്ഷണമുള്ള പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പട്ടിക വർഗ്ഗ വികസന വകുപ്പ് പട്ടികവർഗ്ഗക്കാരായ വിദ്യാർത്ഥികൾക്കുവേണ്ടി നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുമ്പാണ് 55 വിദ്യാർഥികളെ അമേരിക്കയിൽ അയച്ച് പഠിപ്പിക്കുന്നതിന് നടപടിസ്വീകരിച്ചത്പോലീസിലും എക്സൈസിലും ആരോഗ്യവകുപ്പിലും പ്രത്യേക റിക്രൂട്ട്മെൻറ് നടത്തി നിരവധി കുടുംബങ്ങൾക്ക് സഹായമാകുന്നവിധം യുവജനങ്ങൾക്ക് തൊഴിൽ അവസരം സൃഷ്ടിച്ചു.

kasargod-

ലഭിക്കുന്ന തൊഴിൽ പരമാവധി നന്നായി പ്രയോജനപ്പെടുത്താനും കൃത്യമായി തൊഴിൽ നിർവഹണം നടത്തുന്നതിനും സാധിക്കണമെന്ന് മന്ത്രി പറഞ്ഞു. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള ക്ഷേമപ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് ദീർഘവീക്ഷണത്തോടെ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ദിനേഷ് മുങ്ങത്ത് ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
ഷാനവാസ് പാദൂർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ഗീതാകൃഷ്ണൻ, അഡ്വ: എസ് എൻ സരിത , എൻ ടി ടി എഫ് പ്രിൻസിപ്പാൾ ആർ അയ്യപ്പൻ, ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ എം മല്ലിക അസിസ്റ്റൻറ്സീനിയർ ട്രെയിനിങ് ഓഫീസർ വികാസ് പലേരി, എന്നിവർ സംസാരിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻഎം. മനു സ്വാഗതവുംജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ ശബരീഷ് നന്ദിയും പറഞ്ഞു.

തലശ്ശേരി അസാപ്- എൻ ടി ടിഎഫ് കേന്ദ്രത്തിൽ നിന്നും സി എൻ സി ടേർണിംഗ് ആന്റ് വെർട്ടിക്കൽ മില്ലിംഗ് മെഷീൻ കോഴ്സ് വിജയകരമായി പൂർത്തിയാക്കി ക്യാമ്പസ് പ്രവേശനം വഴി തൊഴിൽ ലഭിച്ചവർക്കാണ് നിയമന ഉത്തരവ് നൽകിയത്. ഇന്ത്യയിലെ പ്രമുഖ മൾട്ടി നാഷണൽ കമ്പനികളായ ടെഗു ടെക് ബാംഗ്ലൂർ, മെക്ക് ഇൻഫിനിറ്റി, എസ് എൻ ടൂളിംഗ് കോയമ്പത്തൂർ, എൽ ജി ബി തുടങ്ങിയ കമ്പനികളിലേക്കാണ് തൊഴിൽ നിയമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+