പ്രവാസി യുവാവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി; പിന്നിൽ 10 അംഗ സംഘം
കുമ്പള; കാസർഗോഡ് ബന്ദിയോട് പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് പിന്നിൽ പത്തംഗ സംഘമെന്ന് പോലീസ്. ഇവരിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചു.ഞായറാഴ്ചയായിരുന്നു ഗള്‍ഫില്‍ നിന്ന് എത്തിയ അബൂബക്കര്‍ സിദ്ദീഖ് (32) എന്നയാളാണ് കൊല്ലപ്പെട്ടത്. മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് കൊല നടത്തിയതെന്നാണ് വിവരം.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു സിദ്ദീഖിനെ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ട് പോയത്.കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിൽ കൊണ്ടുവന്ന് ബന്തിയോട് ഡിഎം ഹെൽത്ത് കെയറിൽ ഉപേക്ഷിച്ച് സംഘം കടന്ന് കളഞ്ഞു. ഒപ്പമെത്തിയവരെ കാണാതായതോടെ സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പുതിയ തുടക്കത്തിന് ചിയേഴ്സ്;സന്തോഷം പറഞ്ഞ് ആര്യ ബഡായ്..വൈറൽ ചിത്രങ്ങൾ
അതേസമയം സിദീഖിന്‍റെ സഹോദരനെയും ബന്ധുവിനെയും രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം അബൂബക്കര്‍ സിദ്ദീഖിനെ വിളിച്ചു വരുത്തുകയായിരുന്നെന്നാണ് വിവരം.നിലവിൽ സിദ്ധിഖും അൻവർ പരിക്കുകളോടെ മംഗളൂരുവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.












Click it and Unblock the Notifications