കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് ഫേയ്പബുക്ക് പോസ്റ്റ്; നഗരസഭ ജീവനക്കാരനെതിരെ കേസ്

Google Oneindia Malayalam News

കാസർഗോഡ്; മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയേയും കുടുംബത്തേയും അധിക്ഷേപിച്ച് ഫേസ്ബുക്കിൽ കമന്റിട്ട നഗരസഭ ജീവനക്കാരനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധം നടത്തി. യുഡിവൈഎഫ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവർത്തകർ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. ഉപരോധം ഒരു മണിക്കൂറോളം നീണ്ടതോടെ പോലീസിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് പ്രവർത്തകർ സമരം അവസാനിപ്പിച്ചത്.

oommen-chandy

സംഭവത്തിൽ പ്രതിഷേധിച്ച നഗരസഭ ജീവനക്കാരന്റെ കരിച്ചേരിയിലെ വസതിക്ക് മുൻപിലും പ്രതിഷേധം നടത്തിയിരുന്നു. തച്ചങ്ങാട് മേഖല യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഞായറാഴ്ചയായിരുന്നു നഗരസഭ സെക്രട്ടറിയുടെ പേഴ്സണൽ അസിസ്റ്റന്റ് കൂടിയായ കെ വേണുഗോപാൽ ഉമ്മൻചാണ്ടിക്കെതിരെ പോസ്റ്റിട്ടത്.

അതേസമയം പ്രതിഷേധം ഉയർന്നതോടെ പോസ്റ്റ് ഇയാൾ പിൻവലിച്ചെങ്കിലും ഇതിന്റെ സ്ക്രീൻഷോട്ട് ഉപയോഗിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ചു. തുടർന്ന് യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് നിധീഷ് കടയങ്ങാൻ ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ നടപടിയെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. എന്നാൽ പിന്നീട് ഇയാൾക്കെതിരെ കേസെടുത്തു. രാഷ്ട്രീയ നേതാക്കളെ ആക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചതിനാണ് കേസ്.

പ്രിയങ്കയ്ക്കൊപ്പം സൽമാൻ ഖുർഷിദ്; യുപിയിൽ യോഗിയെ പൂട്ടാൻ വേറിട്ട തന്ത്രങ്ങളുമായി കോൺഗ്രസ്പ്രിയങ്കയ്ക്കൊപ്പം സൽമാൻ ഖുർഷിദ്; യുപിയിൽ യോഗിയെ പൂട്ടാൻ വേറിട്ട തന്ത്രങ്ങളുമായി കോൺഗ്രസ്

'കൊതിക്കെറുവ് മുറുമുറുത്ത് തീർക്കുകയാണ് ബിജെപി-യുഡിഎഫ് നേതാക്കൾ';രൂക്ഷ പരിഹാസവുമായി മന്ത്രി എംഎം മണി'കൊതിക്കെറുവ് മുറുമുറുത്ത് തീർക്കുകയാണ് ബിജെപി-യുഡിഎഫ് നേതാക്കൾ';രൂക്ഷ പരിഹാസവുമായി മന്ത്രി എംഎം മണി

ജൂൺ 19 ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനം; പ്രധാനമന്ത്രി രാജ്യത്തോട് നുണപറഞ്ഞ ദിനം;കോൺഗ്രസ്ജൂൺ 19 ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനം; പ്രധാനമന്ത്രി രാജ്യത്തോട് നുണപറഞ്ഞ ദിനം;കോൺഗ്രസ്

English summary
Facebook post insulting Oommen Chandy; Case against municipal employee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X