Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത കൊറോണ മരുന്ന്, വില്‍ക്കാന്‍ ശ്രമിച്ച കാസര്‍കോട്ടുകാരന് സംഭവിച്ചത്

കാസര്‍കോട്: ലോകം പടര്‍ന്നുപിടിക്കുന്ന കൊറോണ രോഗബാധയുടെ മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് ദ്രാവകം വില്‍പ്പനെ ചെയ്യാന്‍ ശ്രമിച്ച വ്യാജ വൈദ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ജില്ലയിലാണ് സംഭവം. വിദ്യാനഗര്‍ ചൊല റോഡിലെ കെ.എം ഹംസയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊറോണ രോഗത്തിനെതിരെ കര്‍ണാടകയിലെ ഷെയ്ഖ് നിര്‍ദ്ദേശിച്ച മുന്‍കരുതല്‍ മരുന്നാണ് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ വില്‍പ്പന നടത്താന്‍ ഒരുങ്ങിയത്. കല്‍പണിക്കാരന്‍ കൂടിയായ ഇയാള്‍ ഒരു ലിറ്റര്‍ ദ്രാവകത്തിന് 220 രൂപ ഈടാക്കാനായിരുന്നു പദ്ധതി. ഇഞ്ചി, വെളുത്തുള്ളി, തേന്‍, കറുവപ്പട്ട, എന്നിവ ഇട്ട് ചൂടാക്കിയ മിശ്രിതമാണ് ഇയാള്‍ വില്‍ക്കാന്‍ ശ്രമിച്ചത്.

Recommended Video

cmsvideo
    Fake Doctor Arested In Kasarkode For Corona Treatment
    corona

    അതേസമയം, കാസര്‍കോട് ജില്ലയില്‍ കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ല പൂര്‍ണമായും അടച്ച അവസ്ഥയിലാണ്. ജില്ലയിലെ എല്ലാ പൊതു സ്ഥലങ്ങളും ഉള്‍പ്പെടെ എല്ലാ സ്ഥലങ്ങളിലും 5 ല്‍ കൂടുതല്‍ ആളുകള്‍ കൂടിച്ചേരുന്നത്, ഉത്സവങ്ങള്‍, മതാചാരങ്ങള്‍, മറ്റ്ചടങ്ങുകള്‍ വിരുന്നുകള്‍ എന്നിവയില്‍ 10 ല്‍ അധികം പേര്‍ പങ്കെടുക്കുന്നത്, സ്‌കൂളുകള്‍ ,കോളേജുകള്‍ ,മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മതപഠന കേന്ദ്രങ്ങളിലും ക്ലാസുകള്‍ , ക്യാമ്പുകള്‍ ,പരീക്ഷകള്‍ ,ഇന്റര്‍വ്യൂകള്‍ ,ഒഴിവുകാല വിനോദങ്ങള്‍, ടൂറുകള്‍, ക്ഷേത്രങ്ങളിലും പള്ളികളിലും 10ലധികം പേര്‍ ഒരുമിച്ച് കൂടുന്നത് എന്നിവ നിരോധിച്ചു.

    ആശുപത്രികളില്‍ സന്ദര്‍ശകര്‍, ബൈസ്റ്റാന്‍ഡര്‍മാരായി ഒന്നിലധികം പേര്‍ എന്നിവ പാടില്ല. ഹെല്‍ത്ത് ക്ലബുകള്‍, ജിമ്മുകള്‍, ടര്‍ഫ് കളിസ്ഥലങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം നിരോധിച്ചു. എല്ലാ ടൂറിസം കേന്ദ്രങ്ങളിലേക്കും ബീച്ചുകളിലേക്കും സഞ്ചാരികളുടെ പ്രവേശനം വിലക്കി. എല്ലാതരം പ്രതിഷേധപ്രകടനങ്ങള്‍, ധര്‍ണകള്‍, മാര്‍ച്ചുകള്‍, ഘോഷയാത്രകള്‍ എന്നിവയ്ക്കും വിലക്കുണ്ട്. കാസര്‍കോട് ജില്ലയില്‍ 5 പേര്‍ക്കടക്കം ഇന്നലെ 15 പേര്‍ക്കാണ് കൊവിഡ് പകര്‍ന്നിരിക്കുന്നത്. കോഴിക്കോട് 2 പേര്‍ക്കും മലപ്പുറത്ത് 2 പേര്‍ക്കും എറണാകുളത്ത് 2പേര്‍ക്കും കണ്ണൂര്‍ 4 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ 5 കൊവിഡ് ബാധിതരും ദുബായില്‍ നിന്ന് വന്നവരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

    ഇതോടെ കേരളത്തില്‍ 67 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 64 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 184 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 59,295 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 58,981 പേര്‍ വീടുകളിലും 314 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 9776 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി.

    രോഗലക്ഷണങ്ങള്‍ ഉള്ള 4035 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 2744 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+