കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസര്‍കോട് കലക്ടറുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ അവധി സന്ദേശം; അന്വേഷണത്തിന് ഉത്തരവ്

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ ഡി സജിത്ത് ബാബുവിന്റെ പേരില്‍ വ്യാജ അവധി സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. കലക്ടറുടെ ഫേസ്ബുക്ക് പേജിലെ പോസ്‌റ്റെന്ന വ്യാജേനയാണ് സന്ദേശം വാട്ട് സാപിലും ഫേസ്ബുക്കിലും പലരും ഷേയര്‍ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടിരിക്കുന്നത്. രൂക്ഷമായ മഴ കണക്കിലെടുത്ത് കൊണ്ട് ജൂലൈ 29 തിങ്കള്‍ വരെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്നാണ് പ്രചരണം.

കോണ്‍ഗ്രസ് സഖ്യം തുടരുമോ? അറിയില്ലെന്ന് കുമാരസ്വാമി, സര്‍ക്കാര്‍ വീണതോടെ കര്‍ണാടകം എങ്ങോട്ട്...കോണ്‍ഗ്രസ് സഖ്യം തുടരുമോ? അറിയില്ലെന്ന് കുമാരസ്വാമി, സര്‍ക്കാര്‍ വീണതോടെ കര്‍ണാടകം എങ്ങോട്ട്...

സംഭവം അറിഞ്ഞ കലക്ടര്‍ വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ജില്ലാ പോലീസ് ചീഫിന് നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച വൈകിട്ടോടെയാണ് വ്യാജപ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ കാസര്‍കോട്ട് റെഡ് അലേര്‍ട്ട് പ്രഖ്യപിച്ചതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച പ്രത്യേക നിര്‍ദേശങ്ങളൊന്നും നല്‍കിയിരുന്നില്ല. ഇതിനിടയിലാണ് വ്യാജ സന്ദേശം പ്രചരിച്ചത്.

fake

ജില്ലാ കലക്ടറുടെ ഫെയ്‌സ് പേജിന്റെ മാതൃകയില്‍ വ്യാജ അറിയിപ്പുകള്‍ പ്രചരിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ പോലീസ് മേധാവിയോട് കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അവധി സംബന്ധിച്ച് എന്തെങ്കിലും അറിയിപ്പ് ഉണ്ടെങ്കില്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് വഴി അറിയിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി.

English summary
Fake message spreading in social media about holiday declaration in Kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X