Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപകനെതിരെ വ്യാജ പോക്സോ കേസ്; അധ്യാപികമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥിനിയുടെ മാതാവ്

കുമ്പള : ഗവ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകന്റെ പേരിൽ വ്യാജ പോക്സോ കേസ് നൽകിയ സംഭവത്തിൽ പരാതി കൊടുക്കാൻ നിർബന്ധിച്ച അധ്യാപികമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പോലീസിൽ പരാതി. പെൺകുട്ടിയുടെ മാതാവാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. രണ്ട് അധ്യാപികമാരാണ് സംഭവത്തിന് പിന്നിലെന്ന് പരാതിയിൽ പറയുന്നു.

ഇതേ സ്കൂളിലെ രണ്ട് അധ്യാപികമാരാണ് വിദ്യാർത്ഥികളെ കൊണ്ട് നിർബന്ധിച്ച് പരാതി നൽകിച്ചത്. എസ് എസ് എൽ സി മോഡൽ പരീക്ഷ നടക്കാനിരിക്കെയായിരുന്നു സംഭവം. കൗൺസിലിങ് റൂമിലേക്ക് വിദ്യാർത്ഥിനികളെ വിളിച്ചുവരുത്തി കുട്ടികളെ കൊണ്ട് ഇവർ വെള്ളക്കടലാസിൽ ഒപ്പിട്ട് വാങ്ങുകയായിരുന്നു. പിന്നീട് പോലീസ് സ്റ്റേഷനിൽ നിന്നും ഫോൺ വിളി വന്നപ്പോഴാണ് കേസിന്റെ കാര്യം തന്നെ കുട്ടികൾ അറിയുന്നത്.

police-

സംഭവം വിദ്യാർത്ഥികളെ മാനസികമായി തകർത്തുവെന്ന് മാതാപിതാക്കൾ ആരോപിച്ചു. മാനസിക സംഘർഷത്തെ തുടർന്ന് കുട്ടികൾക്ക് എസ് എസ് എൽ സി പരീക്ഷ പോലും ശരിയായ രീതിയിൽ എഴുതാൻ സാധിച്ചില്ലെന്നും കുട്ടികളുടെ ഭാവി പോലും ഇല്ലാതാക്കുന്ന നടപടിയാണ് അധ്യാപികമാരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും മാതാപിാക്കൾ പറഞ്ഞു.

സംഭവത്തിൽ അധ്യാപികമാർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, ആരോഗ്യമന്ത്രി, ചൈൽഡ് ലൈൻ എന്നിവർക്കും മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ട്. അതേസമയം
പോക്സോ കേസിൽ അധ്യാപകനെതിരെയുള്ള നടപടി റദ്ദാക്കി വിദ്യാഭ്യാസ ഉപഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+