കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ്: എംസി കമറുദ്ധീന്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് ഡിവൈഎഫ്ഐ

Google Oneindia Malayalam News

കാസര്‍കോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുസ്ലിം ലീഗ് നേതാവ് എംസി കമറുദ്ധീന്‍ എംഎല്‍എ പദവി ഒഴിയണമെന്ന് ഡിവൈഎഫ്ഐ കാസര്‍കോട് ജില്ലാ കമ്മിറ്റി. അഴിമതിക്കും തട്ടിപ്പുകൾക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടത്തിയ കാര്യക്ഷമമായ അന്വേഷണത്തിലൂടെയാണ് ഖമറുദ്ദീൻ അറസ്റ്റിലായിരിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ്: കോവിഡ് രോഗികൾക്കും വോട്ട് ചെയ്യാൻ അവസരം, ബാലറ്റുകൾ വീട്ടിലെത്തിച്ച് നൽകും ! !തദ്ദേശ തിരഞ്ഞെടുപ്പ്: കോവിഡ് രോഗികൾക്കും വോട്ട് ചെയ്യാൻ അവസരം, ബാലറ്റുകൾ വീട്ടിലെത്തിച്ച് നൽകും ! !

അദ്ദേഹം ഇനിയും ജനപ്രതിനിധിയായി തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും എം.സി ഖമറുദ്ദീൻ മഞ്ചേശ്വരം എംഎൽഎ സ്ഥാനം ഉടൻ രാജിവെക്കണമെന്നും ഡിവൈഎഫ്ഐ കാസറഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി പുറപ്പെടുവിച്ച പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

dyfi

മഞ്ചേശ്വരം എം എൽ എ യും ലീഗ് നേതാവുമായ എം സി ഖമറുദ്ദീനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ മറവിൽ എം. സി ഖമറുദ്ദീൻ്റെ നേതൃത്വത്തിൽ നടന്നത് 150 കോടിയിൽപ്പരം രൂപയുടെ തട്ടിപ്പാണ്. എണ്ണൂറിലധികം പേരെയാണ് നിക്ഷേപത്തിൻ്റെ പേരിൽ വഞ്ചിച്ചത്. ജ്വല്ലറിയുടെ എം.ഡിയും ലീഗ് നേതാവുമായ പൂക്കോയ തങ്ങൾ കൂട്ടുപ്രതിയാണ്. വഖഫ് ഭൂമി തട്ടിപ്പ്,

തെരഞ്ഞെടുപ്പില്‍ തോറ്റാലും പണി, വൈറ്റ് ഹൗസ് തെരഞ്ഞെടുപ്പ് വാര്‍ റൂമാക്കിയതില്‍ ട്രംപിനെതിരെ അന്വേഷണംതെരഞ്ഞെടുപ്പില്‍ തോറ്റാലും പണി, വൈറ്റ് ഹൗസ് തെരഞ്ഞെടുപ്പ് വാര്‍ റൂമാക്കിയതില്‍ ട്രംപിനെതിരെ അന്വേഷണം

കോളേജിൻ്റെയും ആശുപത്രിയുടേയും പേരിൽ നടന്ന തട്ടിപ്പുകൾ തുടങ്ങി നിരന്തരമായി ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് ഖമറുദ്ദീനും മുസ്ലീം ലീഗ് നേതാക്കളും സ്വീകരിക്കുന്നത്. ലീഗിൻ്റെ സംസ്ഥാന നേതൃത്വം ഉൾപ്പെടെ ഇത്തരം തട്ടിപ്പുകളുടെ പങ്ക് പറ്റുന്നവരായി മാറിയിരിക്കുന്നു. ഇക്കാര്യമുന്നയിച്ചു കൊണ്ട് തുടർച്ചയായ സമരങ്ങൾക്കാണ് ഡി.വൈ.എഫ്.ഐ നേതൃത്വം കൊടുത്തത്.

Recommended Video

cmsvideo
Gold Smuggling Case: All Yon Need To Know About CM Vijayan's Ex-aide & Key Suspect M Shivashankar

അഴിമതിക്കും തട്ടിപ്പുകൾക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടത്തിയ കാര്യക്ഷമമായ അന്വേഷണത്തിലൂടെയാണ് ഖമറുദ്ദീൻ അറസ്റ്റിലായിരിക്കുന്നത്. അദ്ദേഹം ഇനിയും ജനപ്രതിനിധിയായി തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. എം.സി ഖമറുദ്ദീൻ മഞ്ചേശ്വരം എം.എൽ.എ സ്ഥാനം ഉടൻ രാജിവെക്കണമെന്ന് ഡി.വൈ.എഫ്.ഐ കാസറഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ന്യൂസിലൻഡ് പാര്‍ലമെന്റിൽ പ്രിയങ്കയുടെ മലയാളം; ഇന്ത്യയ്ക്ക് അഭിമാനമെന്ന് കേന്ദ്രമന്ത്രി, അഭിനന്ദനംന്യൂസിലൻഡ് പാര്‍ലമെന്റിൽ പ്രിയങ്കയുടെ മലയാളം; ഇന്ത്യയ്ക്ക് അഭിമാനമെന്ന് കേന്ദ്രമന്ത്രി, അഭിനന്ദനം

 സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം: കോണ്‍ഗ്രസ് ഓഫീസില്‍ കൂട്ടത്തല്ലില്‍ മണ്ഡലം പ്രസിഡന്‍റിനടക്കം പരിക്ക് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം: കോണ്‍ഗ്രസ് ഓഫീസില്‍ കൂട്ടത്തല്ലില്‍ മണ്ഡലം പ്രസിഡന്‍റിനടക്കം പരിക്ക്

 സ്പീക്കർ പദവി ബ്രാഞ്ച് സെക്രട്ടറി പദവിയിലേക്ക് താഴ്ത്തി കെട്ടരുത്: സിപിഎമ്മിനെതിരെ പിടി തോമസ് സ്പീക്കർ പദവി ബ്രാഞ്ച് സെക്രട്ടറി പദവിയിലേക്ക് താഴ്ത്തി കെട്ടരുത്: സിപിഎമ്മിനെതിരെ പിടി തോമസ്

English summary
Fashion Gold jewelery scam case; DYFI urges MC Kamaruddin to step down as MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X