Get Updates
Get notified of breaking news, exclusive insights, and must-see stories!

16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി അച്ഛൻ; ഗർഭഛിദ്രത്തിനായി കൊണ്ടുപോകുന്നതിനിടെ അറസ്റ്റ്

കാസർഗോഡ്; 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ. കാസർഗോഡാണ് സംഭവം. മകളെ ഗർഭഛിദ്രം നടത്താനായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേയായിരുന്നു പോലീസ് ഇയാളെ പിടികൂടിയത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെൺകുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

arrest

പെൺകുട്ടിയെ പിതാവ് പല തവണയയായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. മകൾ ഗർഭിണിയാണെന്ന് മനസിലാക്കിയ ഇയാൾ ഗർഭചിദ്രത്തിനായി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ തേടിയത്. ഗർഭഛിദ്രം നടത്തണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ പിതാവിന്റെ പെരുമാറ്റത്തിൽ ആശുപത്രി അധികൃതർക്ക് സംശയം തോന്നി. ഇതോടെ ഇവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.ഇതിനിടയിൽ പ്രതി മുങ്ങി.

ഇതിന് പിന്നാലെ ഇയാൾ മകളേയും കൊണ്ട് മംഗലാപുരത്തുള്ള ആശുപത്രിയിലേക്ക് പോകുകയായിരുന്നു. എന്നാൽ ഇയാള പിന്തുടർന്ന പോലീസ് മംഗളൂരുവിലേക്ക് പോകുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആശുപത്രിയിൽ നൽകിയ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടി കൂടിയത്. പിതാവിനെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു. പെൺകുട്ടിയെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+