കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രായപൂര്‍ത്തിയാകാത്ത മകന്‍ വാഹനമോടിച്ചു, പിതാവിന് 25000 രൂപ പിഴയും കോടതി പിരിയുന്നത് വരെ തടവും

Google Oneindia Malayalam News

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത മകന്‍ വാഹനമോടിച്ചതിന് അച്ഛന് ശിക്ഷ വിധിച്ച് കോടതി. കാസര്‍കോട് സ്വദേശി അബൂബക്കറിന് 25000 രൂപ പിഴയും കോടതി പിരിയുന്നത് വരെ തടവുശിക്ഷയുമാണ് കോടതി വിധിച്ചത്. കേരള പോലീസ് ആണ് ഇക്കാര്യം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

ആരാധകരെ ഞെട്ടിച്ച് വ്ളോഗർ റിഫയുടെ മരണം, വിദ്വേഷ കമന്റ്സുമായി സോഷ്യൽ മീഡിയയിൽ ഒരു വിഭാഗംആരാധകരെ ഞെട്ടിച്ച് വ്ളോഗർ റിഫയുടെ മരണം, വിദ്വേഷ കമന്റ്സുമായി സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം

11

കേരള പോലീസിന്റെ കുറിപ്പ്: "25000 പിഴയും കോടതി പിരിയും വരെ തടവും" . പ്രായപൂർത്തിയാവാത്ത മകൻ ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് രക്ഷകർത്താവിന് ബഹു: കോടതി വിധിച്ച പിഴ ശിക്ഷയുടെ രസീത് ആണ് ചിത്രത്തിലുള്ളത്. തനിക്ക് ലഭിച്ച ശിക്ഷയുടെ കാര്യം ജനങ്ങളെ അറിയിക്കുന്നതിനായി തയ്യാറാക്കിയ വോയ്സ് മെസേജിൽ ആ രക്ഷാകർത്താവ് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്... "ആരും ഇത് ആവർത്തിക്കരുത് 25000 രൂപ പോയിക്കിട്ടും".

"എൻ്റെ പൊന്നു സുഹൃത്തുക്കളെ 25000 രൂപ നമ്മുടെ കുടുംബത്തിൽ നിന്നോ,
സുഹൃത്തുക്കളിൽ നിന്നോ, നാട്ടുകാരിൽ നിന്നോ കുറച്ച് ബുദ്ധിമുട്ടിയാലും കടം മേടിച്ചായാലും സംഘടിപ്പിക്കാൻ ഈ കാലത്ത് വലിയ പ്രയാസമുണ്ടാവുമെന്ന് കരുതുന്നില്ല. ഒരു ദിവസമോ ഒരു വർഷമോ രക്ഷിതാവിന് തടവും പ്രശ്നമല്ല. വാഹനത്തിൻ്റെ റെജിസ്ട്രേഷൻ റദ്ദാക്കുന്നതും, 25 വയസു വരെ മകന് ലൈസൻസ് എടുക്കാൻ പറ്റാത്തതും കാര്യമാക്കേണ്ട.

രാഹുൽ ഈശ്വറും ജിയാ ഇറാനിയും ബിഗ് ബോസ് സീസൺ 4 ലേക്ക്?; ഞെട്ടിക്കുമോ ഇവർ? ചർച്ചയായി ഈ പേരുകൾരാഹുൽ ഈശ്വറും ജിയാ ഇറാനിയും ബിഗ് ബോസ് സീസൺ 4 ലേക്ക്?; ഞെട്ടിക്കുമോ ഇവർ? ചർച്ചയായി ഈ പേരുകൾ

പ്രായപൂർത്തിയാവാത്ത നമ്മുടെ എല്ലാമായ മകന് എന്തെങ്കിലും സംഭവിച്ചാൽ?
ഇവൻ്റെ ഡ്രൈവിംഗ് മൂലം മറ്റൊരാളുടെ ജീവൻ അപകടത്തിലായാൽ? ആ രംഗങ്ങൾ നിങ്ങൾ ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ?" "നമ്മുടെതാണ് മക്കൾ "എന്ന ചിന്ത മാത്രം നമ്മളിൽ ഉണ്ടെങ്കിൽ ഒരു കാരണവശാലും പ്രായപൂർത്തിയാവാതെ ലൈസൻസില്ലാതെ ഒരു കുട്ടിക്കും ഒരു രക്ഷിതാവും വാഹനം നൽകില്ല.... അവൻ ധിക്കരിച്ച് താക്കോലെടുത്ത് പോവില്ല....''

English summary
Father fined by court for minor son driving vehicle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X