കാസർകോട് മകൻ പിതാവിനെ തല്ലിക്കൊന്നു; അക്രമം മദ്യ ലഹരിയിൽ, ഒരുമിച്ചുള്ള മദ്യപാനം കലാശിച്ചത് വൻ ക്രൂരതയിലേക്ക്...
കാസര്‍കോട്: ചിറ്റാരിക്കാലില്‍ മദ്യലഹരിയില്‍ മകന്‍ അച്ഛനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അതിരുമാവ് കോളനിയിലെ പുതിയകൂട്ടത്തില്‍ ദാമോദരനാ(62)ണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പത്തുമണിയോടെയാണ് സംഭവം നടന്നത്. അതിരുമാവിലെ കോളനിയിലാണ് ഇവര്‍ താമസിച്ചിരുന്നത്.
ദാമോദരനും മകന്‍ അനീഷും വെള്ളിയാഴ്ച വൈകീട്ട് ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇതിനിടയില്‍ ഇരുവരും തമ്മിലുണ്ടായ വാക് തര്‍ക്കത്തെ തുടര്‍ന്ന് മരകഷണം ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. പിന്നീട് അനീഷ് അവിടെ നിന്നും പോയി. ശനിയാഴ്ച രാവിലെയാണ് തലയ്ക്ക് പരിക്കേറ്റ നിലയില്‍ വീട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. തടിക്കഷ്ണം എടുത്ത് അനീഷ് ദാമോദരന്റെ തലയ്ക്കടിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നു പൊലീസ് പറയുന്നു.

ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ സുധാകരന്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ച് ശനിയാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. രാധാമണിയാണ് ഭാര്യ. മറ്റുമക്കള്‍ സനീഷ്, സുമേഷ്, ദിവ്യ, സുനില്‍. മരുമകള്‍ സജിത.












Click it and Unblock the Notifications