കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസര്‍കോട് മദ്രസ അധ്യാപകന്‍ മകളെ പീഡിപ്പിച്ച കേസ്; അമ്മയ്‌ക്കെതിരെ പോക്‌സോ ചുമത്തി

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: മദ്രസ അധ്യാപകന്‍ പതിനാറുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ അമ്മയ്‌ക്കെതിരെ പോക്‌സോ ചുമത്തി. പീഡന വിവരം അറിഞ്ഞിട്ടും മൂടിവച്ചതിനാണ് പോക്‌സോ ചുമത്തിയത്. കേസില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാസര്‍കോട് തൈക്കടപ്പുറത്താണ് 16കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്.

r

മദ്രസ അധ്യാപകന്റെ ആദ്യ ഭാര്യയിലുള്ള മകളാണ് പീഡിപ്പിക്കപ്പെട്ടത്. എട്ടാം ക്ലാസ് മുതല്‍ പിതാവ് പീഡിപ്പിച്ചിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. നീലേശ്വരം പോലീസ് സ്‌റ്റേഷനിലെത്തി പെണ്‍കുട്ടി തന്നെയാണ് പരാതി നല്‍കിയത്. പെണ്‍കുട്ടിയടെ ഗര്‍ഭം അലസിപ്പിച്ചിരുന്നു. ഇതോടെയാണ് സംഭവം പുറത്തായത്. അമ്മാവന്റെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ കുട്ടിയുള്ളത്.

അച്ഛനെ കൂടാതെ മൂന്ന് പേര്‍ കൂടി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. തുടര്‍ന്നാണ് അച്ഛനെയും മറ്റു മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. നീലേശ്വരം സ്വദേശികളായ റിയാസ്, മുഹമ്മദലി, ഇജാസ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സംസ്ഥാനത്തിന് പുറത്തെത്തിച്ചും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. വീട്ടില്‍ വച്ചാണ് അച്ഛന്‍ പീഡിപ്പിച്ചിരുന്നത്. ഇക്കാര്യം അമ്മയ്ക്ക് അറിയാമായിരുന്നു. എന്നാല്‍ ഇവര്‍ രഹസ്യമാക്കി വയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍. തുടര്‍ന്നാണ് പോക്‌സോ വകുപ്പ് ചുമത്തിയത്.

നരേന്ദ്ര മോദി, എല്‍കെ അദ്വാനി, ഉദ്ധവ് താക്കറെ, നിതീഷ് കുമാര്‍... അയോധ്യയിലേക്ക് വന്‍ പട എത്തുംനരേന്ദ്ര മോദി, എല്‍കെ അദ്വാനി, ഉദ്ധവ് താക്കറെ, നിതീഷ് കുമാര്‍... അയോധ്യയിലേക്ക് വന്‍ പട എത്തും

പെണ്‍കുട്ടി ഒരു മാസത്തോളമായി അമ്മാവന്റെ വീട്ടിലാണ് താമസം. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി വീട്ടുകാര്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. തുടര്‍ന്നാണ് അമ്മാവന്റെ നിര്‍ദേശം പ്രകാരം കുട്ടി പോലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ അച്ഛനെതിരെ നേരത്തെയും പോക്‌സോ കേസ് നിലവിലുണ്ട്.

ഗള്‍ഫില്‍ തിരക്കിട്ട മാറ്റം; സൗദി രാജാവും കുവൈത്ത് അമീറും ആശുപത്രിയില്‍, കാദിമി സന്ദര്‍ശനം മാറ്റിഗള്‍ഫില്‍ തിരക്കിട്ട മാറ്റം; സൗദി രാജാവും കുവൈത്ത് അമീറും ആശുപത്രിയില്‍, കാദിമി സന്ദര്‍ശനം മാറ്റി

English summary
Father sexually abused 16 year old girl in Kasaragod; POCSO imposed against Mother
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X